Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബിവറേജസ്​ ഗോഡൗണില്‍...

ബിവറേജസ്​ ഗോഡൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍നിന്ന് മദ്യം മോഷ്ടിച്ചവര്‍ പിടിയില്‍

text_fields
bookmark_border
Kerala Police
cancel

കി​ളി​കൊ​ല്ലൂ​ര്‍: ബി​വ​റേ​ജ​സ് കോ​ര്‍പ​റേ​ഷ​ന്‍റെ ക​രി​ക്കോ​ട് ഗോ​ഡൗ​ണി​ല്‍ പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന ലോ​റി​യി​ല്‍നി​ന്നും മ​ദ്യ​ക്കു​പ്പി മോ​ഷ്ടി​ച്ച ലോ​റി തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​യി​ല്‍. ലോ​റി ഡ്രൈ​വ​ര്‍മാ​രാ​യ പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് വൈ​യി​ലൂ​ര്‍ തോ​ട്ട​പ്പു​ര ഹൗ​സി​ല്‍ ശി​വ​കു​മാ​ര്‍ (33), പാ​ല​ക്കാ​ട് ആ​ല​ത്തൂ​ര്‍ ഉ​ദി​നൂ​ര്‍ ചി​മ്പു​ക്കാ​ട്ട് പാ​ലാ​ട്ടു​കു​ളം ഹൗ​സി​ല്‍ സോ​മ​ന്‍ (45) എ​ന്നി​വ​രാ​ണ് കി​ളി​കൊ​ല്ലൂ​ര്‍ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ബി​വ​റേ​ജ​സി​ലേ​ക്ക് ലോ​ഡു​മാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നു​മെ​ത്തു​ന്ന മ​ദ്യം നി​റ​ച്ച ലോ​ഡു​ക​ള്‍ രാ​ത്രി ബി​വ​റേ​ജ​സി​ന്‍റെ ഗോ​ഡൗ​ണി​ന് സ​മീ​പ​മു​ള്ള സ്ഥ​ല​ത്ത് പാ​ര്‍ക്ക് ചെ​യ്തി​രു​ന്നു. രാ​വി​ലെ ലോ​ഡി​റ​ക്കി​യ ശേ​ഷം ബി​വ​റേ​ജ​സ് അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണം ക​ണ്ടെ​ത്തി​യ​ത്. ലോ​റി ഡ്രൈ​വ​റോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ല്‍കാ​തെ വ​ന്ന​തി​നെ തു​ട​ര്‍ന്ന് ഗോ​ഡൗ​ണ്‍ മാ​നേ​ജ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Beveragepolice
News Summary - Police have arrested a man for stealing liquor from a lorry parked at a beverage warehouse
Next Story