Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീ​ട്ടി​ല്‍...

വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച നാ​ട​ന്‍ തോ​ക്കും തി​ര​ക​ളും ക​ണ്ടെ​ടു​ത്തു

text_fields
bookmark_border
വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച നാ​ട​ന്‍ തോ​ക്കും തി​ര​ക​ളും ക​ണ്ടെ​ടു​ത്തു
cancel
camera_alt

മൂ​ത്തേ​ടം ബാ​ലം​കു​ള​ത്തെ പൊ​ത്ത​ങ്കോ​ട​ന്‍ സു​ഫി​യാ​െൻറ വീ​ട്ടി​ല്‍നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ടു​ത്ത തോ​ക്കും തി​ര​ക​ളും

എ​ട​ക്ക​ര: മൂ​ത്തേ​ട​ത്തെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍നി​ന്ന് നാ​ട​ന്‍ തോ​ക്കും തി​ര​ക​ളും പൊ​ലീ​സ് പി​ടി​കൂ​ടി. കാ​ര​പ്പു​റം ബാ​ലം​കു​ളം പൊ​ത്ത​ങ്കോ​ട​ന്‍ സു​ഫി​യാ​െൻറ വീ​ട്ടി​ല്‍ നി​ന്നാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്. തോ​ക്ക് തി​ര നി​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു. കൂ​ടാ​തെ 11 തി​ര​ക​ളും ക​ണ്ടെ​ടു​ത്തു.

നെ​ല്ലി​ക്കു​ത്ത് വ​ന​ത്തി​ല്‍ വ്യാ​പ​ക​മാ​യ മൃ​ഗ​വേ​ട്ട ന​ട​ക്കു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ര്‍ന്നാ​ണ് ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പൊ​ലീ​സ് എ​ത്തു​ന്ന വി​വ​ര​മ​റി​ഞ്ഞ് സു​ഫി​യാ​ന്‍ ര​ക്ഷ​പ്പെ​ട്ടു. മാ​വോ​വാ​ദി സാ​ന്നി​ധ്യ​ത്തെ തു​ട​ര്‍ന്ന് നി​ല​മ്പൂ​ര്‍ വ​ന​മേ​ഖ​ല​യി​ല്‍ കാ​ട്ടു​മൃ​ഗ​വേ​ട്ട കു​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍, കു​റ​ച്ചു​നാ​ളു​ക​ളാ​യി വേ​ട്ട സ​ജീ​വ​മാ​യി​രു​ന്ന​താ​യും സു​ഫി​യാ​ന്‍ നാ​യാ​ട്ടു​സം​ഘ​ത്തി​െൻറ ത​ല​വ​നാ​ണെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. എ​ട​ക്ക​ര ഇ​ന്‍സ്‌​പെ​ക്ട​ര്‍ പി.​എ​സ്. മ​ഞ്ജി​ത് ലാ​ല്‍, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ എ​സ്.​ഐ​മാ​രാ​യ എം. ​അ​സൈ​നാ​ര്‍, കെ. ​ശി​വ​ന്‍, എ​സ്.​സി.​പി.​ഒ സി.​എ. മു​ജീ​ബ്, ഇ.​വി. അ​നീ​ഷ്, കെ.​ജെ. ഷൈ​നി, സി. ​സ്വാ​തി, സി.​പി.​ഒ​മാ​രാ​യ അ​ഭി​ലാ​ഷ് കൈ​പ്പി​നി, കെ.​ടി. ആ​ഷി​ഫ് അ​ലി, ടി. ​നി​ബി​ന്‍ദാ​സ്, ജി​യോ ജേ​ക്ക​ബ് എ​ന്നി​വ​രു​ള്‍പ്പെ​ട്ട സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തോ​ക്ക് ഫോ​റ​ന്‍സി​ക് ലാ​ബി​ലേ​ക്ക് അ​യ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policemacheteassault rifle
News Summary - Police found an assault rifle, a machete and ammunition in the house
Next Story