Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമഹേശന്‍റെ മരണത്തിൽ...

മഹേശന്‍റെ മരണത്തിൽ വെള്ളാപ്പള്ളി നടേശൻ ഒന്നാം പ്രതി

text_fields
bookmark_border
മഹേശന്‍റെ മരണത്തിൽ വെള്ളാപ്പള്ളി നടേശൻ ഒന്നാം പ്രതി
cancel
camera_alt

തുഷാർ വെള്ളാപ്പള്ളി, വെള്ളാപ്പള്ളി നടേശൻ, കെ.കെ. മഹേശൻ

ആലപ്പുഴ: കണിച്ചുകുളങ്ങര എസ്​.എൻ.ഡി.പി യൂനിയൻ ജനറൽ സെക്രട്ടറി കെ.കെ. മഹേശന്‍റെ മരണത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസ്​. മാനേജർ കെ.എൽ. അശോകൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും പ്രതികൾ. മാരാരിക്കുളം പൊലീസാണ്​ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിർദേശ പ്രകാരം കേസെടുത്തത്​. ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉൾ​െപ്പടെ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുകളിൽ മഹേശനെ പ്രതിയാക്കാൻ വെള്ളാപ്പള്ളി നടേശൻ, മകൻ തുഷാർ, അശോകൻ എന്നിവർ ഗൂഢാലോചന നടത്തിയെന്ന് എഫ്​.ഐ.ആർ പറയുന്നു. തട്ടിപ്പും അഴിമതിയും നിയമവിരുദ്ധ പ്രവർത്തനങ്ങളും മറ്റും പുറത്തുവന്നാൽ നിയമനടപടിക്ക്​ വിധേയരാകേണ്ടിവരുമെന്ന്​ ഭയന്ന്​ പ്രതികൾ പരസ്പരം ഒത്തുചേർന്ന്​ ഗൂഢാലോചന നടത്തിയും രാഷ്ട്രീയ സ്വാധീനത്താലും ഒന്നാം ​പ്രതിയുടെ വിശ്വസ്തൻ കൂടിയായ മഹേശനെ ക്രൈംബ്രാഞ്ച്​ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയാക്കുകയായിരുന്നു. 2020 ജൂൺ എട്ട്​ മുതൽ 24 വരെ നിരന്തരം ചോദ്യം ​​ചെയ്യിച്ച്​ മാനസിക സംഘർഷത്തിലാക്കി ജീവനൊടുക്കാൻ സാഹചര്യമൊരുക്കി. പ്രതികൾ നിരന്തര സമ്മർദത്തിലൂടെ ആത്മഹത്യ പ്രേരണ നൽകിയതാണ്​ മഹേശനെ മരണത്തിലേക്ക്​ നയിച്ചത്​.

വെള്ളാപ്പള്ളി അടക്കം മൂന്നുപേർക്കുമെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ആരോപിച്ച് മഹേശന്‍റെ ഭാര്യ ഉഷാദേവി ഹൈകോടതിയെ സമീപിച്ചിരുന്നു. ആത്മഹത്യ കുറിപ്പിൽ ഇവരെ പരാമർശിച്ചതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്​. ഹൈകോടതി നിർദേശപ്രകാരം കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്​ (2) കോടതി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചത്. നേരത്തേ ഈ ആവശ്യവുമായി ഉഷാദേവി ആലപ്പുഴ കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല.

2020 ജൂൺ 24നാണ് കെ.കെ. മഹേശനെ (54) യൂനിയൻ ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളാപ്പള്ളിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും സി.ഐക്കും പ്രത്യേകം കത്തെഴുതി സമൂഹമാധ്യമങ്ങളിൽ പങ്കു​െവച്ച ശേഷമാണ്​ ജീവനൊടുക്കിയത്​. താൻ അടുത്തുതന്നെ കൊല്ലപ്പെടുമെന്നും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും ഉഷയോടും അടുത്ത ബന്ധുക്കളോടും മഹേശൻ പറഞ്ഞിരുന്നു. ഇക്കാര്യം ആലപ്പുഴ ക്രൈംബ്രാഞ്ച് സി.ഐക്ക് മഹേശൻ എഴുതിയ കത്തിലും സൂചിപ്പിച്ചിരുന്നുവെന്ന്​ ബന്ധുക്കൾ പറഞ്ഞു.

എസ്​.എൻ.ഡി.പി ​നേതൃത്വം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന് തന്നോട് ശത്രുതയുണ്ടെന്നും മൈക്രോ ഫിനാന്‍സ് സ്റ്റേറ്റ് കോഓഡിനേറ്ററും ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന മഹേശൻ ആത്മഹത്യ കുറിപ്പിൽ ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thushar vellapallyvellappally natesanMahesan death case
News Summary - police files case against vellappally
Next Story