Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമീ ടൂ കേസിൽ നടന്‍...

മീ ടൂ കേസിൽ നടന്‍ അര്‍ജുന്‍ സര്‍ജക്ക് പൊലീസ് ക്ലീന്‍ ചിറ്റ്

text_fields
bookmark_border
മീ ടൂ കേസിൽ നടന്‍ അര്‍ജുന്‍ സര്‍ജക്ക് പൊലീസ് ക്ലീന്‍ ചിറ്റ്
cancel

ബംഗളൂരു: മീ ടൂ ആരോപണ കേസില്‍ തെന്നിന്ത്യന്‍ നടന്‍ അര്‍ജുന്‍ സര്‍ജക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കി. തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായ മലയാളി നടിയാണ് അര്‍ജുന്‍ സര്‍ജക്കെതിരേ മീ ടൂ ആരോപണം ഉന്നയിച്ചത്.

ഇതുമായി ബന്ധപ്പെട്ട് ബംഗളൂരു ഫസ്​റ്റ് അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് (എ.സി.എം.എം.) കോടതിയില്‍ ബി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി പൊലീസ് പറഞ്ഞു. 2018 ഒക്ടോബറിലാണ് നടി സാമൂഹിക മാധ്യമത്തിലൂടെ അര്‍ജുന്‍ സര്‍ജക്കെതിരേ മീ ടൂ ആരോപണമുന്നയിച്ചത്.

സിനിമാ ചിത്രീകരണത്തിന്‍റെ റിഹേഴ്‌സല്‍ സമയം അര്‍ജുന്‍ മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം. കബണ്‍പാര്‍ക്ക് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. തെളിവുകളുടെ അഭാവത്തില്‍ അര്‍ജുന്‍ സര്‍ജയെ കുറ്റവിമുക്തനാക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Show Full Article
TAGS:Me Too Arjun Sarja sruthi hariharan 
News Summary - Police clean chit to actor Arjun Sarja in Me Too case
Next Story