മയക്കുമരുന്ന് കേസിലെ കൂട്ടുപ്രതി പിടിയിൽ
text_fieldsആദിൽ മഷൂദ്, സിറാജുദ്ദീൻ
കോഴിക്കോട്: മയക്കുമരുന്ന് കേസിലെ കൂട്ടുപ്രതിയെ ന്യൂഡൽഹി ഇന്ദിരാഗാന്ധി എയർപോർട്ടിൽ അറസ്റ്റിലായി. കുറ്റിച്ചിറ തങ്ങൾസ് റോഡ് സ്വദേശി പുതിയമാളിയേക്കൽ വീട്ടിൽ ആദിൽ മഷൂദ് (27 ) ആണ് പിടിയിലായത്. കേസിലെ മൂന്നാം പ്രതിയായ കുറ്റിച്ചിറ സ്വദേശി വാടിയിൽ വീട്ടിൽ സിറാജുദ്ദീനെ (27) കസബ പൊലീസ് കഴിഞ്ഞ ഡിസംബർ 21ന് കുറ്റിച്ചിറയിൽ അറസ്റ്റ് ചെയ്തിരുന്നു.
വിപണിയിൽ അരക്കോടിയിലേറെ രൂപ വിലമതിക്കുന്ന അതിമാരക രാസലഹരിയുമായി കോഴിക്കോട് തിരുവണ്ണൂർ നടയിൽ ഇർഫാൻസ് ഹൗസിൽ മുഹമ്മദ് ഇർഫാൻ (29), കുണ്ടുങ്ങൽ എം.സി ഹൗസിലെ ഷഹദ് (27) എന്നിവരെ കോഴിക്കോട് സിറ്റി ഡാൻസാഫും കസബ പൊലീസും പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് ഡിസംബർ 24ന് പിടികൂടിയിരുന്നു.
തുടർന്ന് അന്വേഷണം നടത്തുകയും കുറ്റിച്ചിറനിന്ന് സിറാജുദ്ദീനെ കസ്റ്റഡിയിലെടുത്തറിഞ്ഞ് ആദിൽ മഷൂദ് നാടു വിടുകയുമായിരുന്നു. ആദിൽ മഷൂദ് വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിപ്പിച്ചു. വിദേശത്തേക്ക് കടക്കാനായി ഡൽഹി എയർപോർട്ടിൽ എത്തിയപ്പോൾ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയും കസബ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കസബ ഇൻസ്പെക്ടർ പി.ജെ. ജിമ്മി സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ദീപു, ഷിജിത്ത് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

