Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനം പണയത്തിനെടുത്ത ശേഷം ഉടമസ്ഥരെ വധിക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

text_fields
bookmark_border
crime news
cancel
camera_alt

പിടിയിലായ പ്രതികൾ

വെള്ളറട: തിരുവനന്തപുരത്ത് വാഹനം പണയത്തിനെടുത്ത ശേഷം ഉടമസ്ഥരെ വധിക്കാന്‍ ശ്രമിച്ച സംഘം പിടിയിലായി. വധശ്രമവും കവര്‍ച്ചയും ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് അറസ്റ്റിലായത്. വാഹനം പണയത്തിനെടുത്ത ശേഷം വാഹനം നല്‍കിയവരെ രഹസ്യ സങ്കേതത്തില്‍ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു ഭീഷണിപ്പെടുത്തി വാഹന വില്‍പ്പന കരാറില്‍ ഒപ്പിടുവിക്കുകയും മാല പിടിച്ചു പറിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.

നെട്ടറോഡരികത്ത് വീട്ടില്‍ നന്ദു (29),ചെറിയകോല്ല വേങ്കോട് കാട്ട് വിള വീട്ടില്‍ നിഥിന്‍ (24), നിലമാംമൂട് കുഴിക്കാല മേലെത്തട്ട് പുത്തന്‍ വീട്ടില്‍ അജിത് (22) എന്നിവരാണ് പിടിയിലായത്. വെള്ളറട പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നു എന്ന വിവരം ലഭിച്ച പ്രതികള്‍ തമിഴ്‌നാട്ടിലേയ്ക്ക് ഒളിവില്‍ പോകാന്‍ ശ്രമിക്കവേ കളിയിക്കാവിള വച്ചാണ് പൊലീസ് സാഹസികമായി പ്രതികളെ കീഴടക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Police arrest gang for trying to kill lease vehicle owners
Next Story