മേലാറ്റൂരിൽ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ
text_fieldsമേലാറ്റൂർ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് വാറ്റ് ചാരായം നിർമിക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ ഒരാളെ മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം പള്ളിപ്പറമ്പ് കോളനിയിലെ നാരായണനെയാണ് (48) വ്യാഴാഴ്ച പുലർച്ച സ്റ്റേഷൻ ഇൻസ്പെക്ടർ സി.എസ്. ഷാരോൺ അറസ്റ്റ് ചെയ്തത്.
എസ്.െഎ ഷിജോ സി. തങ്കച്ചൻ, എ.എസ്.െഎ മൊയ്തീൻ കുട്ടി, പൊലീസുകാരായ ജോർജ് സെബാസ്റ്റ്യൻ, അംബികാ കുമാരി, െഎ.പി. രാജേഷ്, ബിബിൻ, വി. രജീഷ്, ജാബിർ ബാബു, സജീർ, നജ്മുദ്ദീൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.