പോക്സോ; രണ്ടു പേർ അറസ്റ്റില്‍
text_fieldsഅബ്ദുല്‍ ബാസിദ്, മുഹമ്മദ് ബഷീര്‍
കല്പറ്റ: വ്യത്യസ്ത സംഭവങ്ങളിലായി പോക്സോ കേസിൽ രണ്ടു പേർ അറസ്റ്റിൽ. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ കൽപറ്റ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം, പൊന്നാട്, അയ്യൂത്ത് വീട്ടില്‍, അബ്ദുല്‍ ബാസിദ് (28) നെയാണ് കല്പറ്റ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ.ജെ. വിനോയിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
2023 ജൂണിലാണ് ലൈംഗികാതിക്രമം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കനെ കൽപറ്റ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍, മുണ്ടയാട്, ഹനിയാസ് വീട്ടില്‍ മുഹമ്മദ് ബഷീര്‍(59) നെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

