പോക്സോ: പതിനാറുകാരൻ ഉൾപ്പെടെ മൂന്നുപേര്‍ അറസ്റ്റിൽ
text_fieldsനെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പതിനാറുകാരൻ ഉൾപ്പെടെ മൂന്നുപേര്‍ പിടിയിൽ. ഇതിലൊരാള്‍ ബന്ധുവാണ്. വ്യാഴാഴ്ചയാണ് സംഭവം.
നെടുമങ്ങാട്ടെ വീട്ടില്‍ നിന്ന് സ്കൂളിൽപോകാനിറങ്ങിയ പെണ്‍കുട്ടിയെ 16കാരനും സുഹൃത്തായ സന്തോഷും (36) വാനില്‍ കയറ്റി ചുള്ളിമാനൂരിലെ സന്തോഷിന്‍റെ തന്നെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തു. സ്കൂളില്‍ വിടാമെന്ന് നുണ പറഞ്ഞാണ് വാനില്‍ കയറ്റിയത്. 16കാരന് ഒത്താശ ചെയ്തതിനാണ് സന്തോഷിനെതിരെ കേസ്.
കുട്ടികളെ മുറിയില്‍ പൂട്ടിയിട്ട ശേഷം സന്തോഷ് പോയി. ശേഷം മടങ്ങിയെത്തി ഇരുവരെയും വാനില്‍ കയറ്റി അടുത്തുള്ള ജങ്ഷനില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പെണ്‍കുട്ടി സ്കൂളിലെത്തിയിട്ടില്ലെന്ന് സ്കൂള്‍ അധികൃതരാണ് വീട്ടിലറിയിച്ചത്.
വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്. വനിത പൊലീസ് മൊഴിയെടുത്തപ്പോൾ, നാലാം ക്ലാസിലായിരിക്കെ അടുത്ത ബന്ധുവായ 50 വയസ്സുകാരനില്‍നിന്ന് രണ്ടുതവണ പീഡനമുണ്ടായെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇയാളെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായ 16കാരനെ ജുവനൈല്‍ ഹോമിലാക്കി. മറ്റ് രണ്ടുപേരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കി തുടര്‍നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

