Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right10 വയസ്സുകാരിക്ക്​...

10 വയസ്സുകാരിക്ക്​ പീഡനം; 60കാരന് 25 വർഷം കഠിനതടവ്​

text_fields
bookmark_border
culprit
cancel
camera_alt

ഭുവനേശ്വരൻ പിള്ള

പത്തനംതിട്ട: പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 60കാരന് 25 വർഷം കഠിനതടവും മൂന്ന്​ ലക്ഷം രൂപ പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി. കല്ലൂപ്പാറ ചെങ്ങരൂർ കടുവാക്കുഴി ചൂരംകുറ്റിക്കൽ ഭൂവനേശ്വരൻ പിള്ളയാണ്​ (മണി- 60) ശിക്ഷിക്കപ്പെട്ടത്. അതിവേഗ സ്പെഷൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസാണ്​ വിധി പുറപ്പെടുവിച്ചത്​. 2023 ജനുവരിക്കും മാർച്ചിനും ഇടയിൽ കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ കുറ്റത്തിന്​ കീഴ്‌വായ്‌പ്പൂർ പൊലീസാണ്​ പോക്​സോ നിയമപ്രകാരം കേസെടുത്തത്​. പ്രതിയുടെ വീട്ടിലായിരുന്നു ഉപദ്രവം നടന്നത്​. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കഠിന തടവ് കൂടി പ്രതി അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. കേസ് അന്വേഷണം പൂർത്തിയാക്കി പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ്​ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി. എ.എസ്.ഐ ഹസീന പ്രോസിക്യൂഷൻ നടപടികളിൽ സഹായിയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsPOCSO
News Summary - POCSO; Imprisonment for old man
Next Story