Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോക്സോ കേസ്: യുവാവിന് ആറ് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും
text_fieldsbookmark_border
വിനീത്
വർക്കല: പോക്സോ കേസിൽ യുവാവിന് ആറ് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും.ചെമ്മരുതി വില്ലേജിൽ പനയറ തച്ചോട് സംഘമ്മുക്കിൽ മീമ്പാട്ടുവിള വീട്ടിൽ വിനീതിനെയാണ് (41) വർക്കല അതിവേഗ പോക്സോ കോടതി ജഡ്ജി സിനി എസ്.ആർ ശിക്ഷിച്ചത്. 2024ൽ അയിരൂർ എസ്. ഐ ആയിരുന്ന അനൂപ്.എ കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധി വന്നത്.
പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം വീതവും കൂടി തടവ് അനുഭവിക്കണം. പിഴത്തുകയിൽ നിന്ന് 25000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായും നൽകണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി ഹേമചന്ദ്രൻ നായർ ഹാജരായി. സി.പി.ഒ പ്രിയ .ജി.വി. പ്രോസിക്യൂഷന് സഹായിയായി പ്രവർത്തിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

