Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിദ്യാർഥിനികളെ...

വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബസ് കണ്ടക്ടർക്കെതിരെ ഒരു പോക്സോ കേസ് കൂടി

text_fields
bookmark_border
വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബസ് കണ്ടക്ടർക്കെതിരെ ഒരു പോക്സോ കേസ് കൂടി
cancel

പെ​രി​ങ്ങ​ത്തൂ​ർ: ബ​സ് യാ​ത്ര​ക്കി​ടെ വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ബ​സ് ക​ണ്ട​ക്ട​ർ​ക്കെ​തി​രെ ഒ​രു പോ​ക്സോ കേ​സ് കൂ​ടി. ക​രി​യാ​ട്-​ത​ല​ശ്ശേ​രി റൂ​ട്ടി​ലെ ക​ണ്ട​ക്ട​ർ ച​ക്ക​ര​ക്ക​ൽ മൗ​വ്വ​ഞ്ചേ​രി എ​ക്കാ​ലി​ൽ സ​ത്യാ​ന​ന്ദ​നെ​തി​രെ​യാ​ണ് (59) ചൊ​ക്ലി പൊ​ലീ​സ് പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം ഒ​രു കേ​സ് കൂ​ടി എ​ടു​ത്ത​ത്.

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. ക​ഴി​ഞ്ഞ​യാ​ഴ്ച എ​ട്ട്, 10 ക്ലാ​സു​ക​ളി​ലെ ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ പ​രാ​തി​യി​ൽ പോ​ക്സോ പ്ര​കാ​രം കേ​സെ​ടു​ത്ത് ചൊ​ക്ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ്. അ​ടു​ത്ത ദി​വ​സം​ത​ന്നെ ചൊ​ക്ലി പൊ​ലീ​സ് ജ​യി​ലി​ലെ​ത്തി പു​തി​യ പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. നി​ര​വ​ധി വി​ദ്യാ​ർ​ഥി​നി​ക​ൾ പ്ര​തി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​തി​നാ​ൽ പൊ​ലീ​സ് സ്കൂ​ളി​ലെ​ത്തി കു​ട്ടി​ക​ളി​ൽ​നി​ന്നും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഒ​ടു​വി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​ടെ മൊ​ഴി പ്ര​കാ​ര​മാ​ണ് വീ​ണ്ടും പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ 26 മു​ത​ലാ​ണ് ഇ​യാ​ൾ ബ​സി​ൽ സ്കൂ​ളി​ലേ​ക്ക് യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ളെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. ക​ണ്ട​ക്ട​റെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യെ​ന്നാ​രോ​പി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ബ​സ് തൊ​ഴി​ലാ​ളി​ക​ൾ ക​ണ്ണൂ​ർ-​ത​ല​ശ്ശേ​രി മേ​ഖ​ല​യി​ൽ മി​ന്ന​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bus ConductorPOCSOArrest
News Summary - POCSO case has been registered against the bus conductor who was arrested in the case of Raped students
Next Story