Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോക്സോ കേസ്: പ്രതിക്ക് 28 വർഷം കഠിനതടവും പിഴയും

text_fields
bookmark_border
https://www.madhyamam.com/tags/gang-rape
cancel

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 28 വർഷം കഠിനതടവും 1,80,000 രൂപ പിഴയും. തോട്ടപ്പുഴശ്ശേരി, കോളഭാഗം, പെരുമ്പാറയിൽ വീട്ടിൽ സുരേഷ് (45)നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി. മഞ്ജിത്ത് പോക്സോ വകുപ്പ് പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2024 ഒക്ടോബറിലാണ് സംഭവം.

കോയിപ്രം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറായിരുന്ന ലിബി പി.എം ആണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കുകയും പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. കേസിന്റെ വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു. കേസിന്റെ വിചാരണയിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിത ജോൺ പി ഹാജരായി. പ്രതി പിഴത്തുക അടക്കുകയാണെങ്കിൽ ആ തുക, പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് കോടതി നിർദേശവും നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - POCSO Case: Accused Sentenced to 28 Years Rigorous Imprisonment and Fine
Next Story