പോക്സോ കേസ് പ്രതിയെ കസ്റ്റഡിയിലെടുത്തു
text_fieldsകെ.വി. ഷഹീർ
അഹമ്മദ്
പോക്സോ കേസ് പ്രതിയെ കസ്റ്റഡിയിലെടുത്തുവണ്ടൂർ: പോക്സോ കേസ് പ്രതിയെ വർഷങ്ങൾക്ക് ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. പെരിന്തൽമണ്ണ കെ.വി. ഷഹീർ അഹമ്മദിനെ (30) ആണ് കസ്റ്റഡിയിലെടുത്തത്. 2019ൽ പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ ശേഷം ഇയാൾ വിദേശത്തേക്ക് കടക്കുകയായിരുന്നു. പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനാൽ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വണ്ടൂർ പൊലീസ് ഇൻസ്പെക്ടർ ഗോപകുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ മോഹിനി, എസ്.സി.പി.ഒമാരായ മുഹമ്മദ് അസ്ലം, ഫൈസൽ എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ പെരിന്തൽമണ്ണ പോക്സോ കോടതിയിൽ ഹാജരാക്കി.

