പോക്സോ: ഒളിവിലായിരുന്ന പ്രതി പിടിയിൽ
text_fieldsവെള്ളറട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. കുലശേഖരം ചക്രപാണി, മണിയന്കുഴി ആമ്പാടി ചാനല്‍ക്കര വീട്ടില്‍ പ്രകാശ് (27) ആണ് പിടിയിലായത്.
ബലാത്സംഗശേഷം വിദേശത്തുപോയ പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തുകയും രഹസ്യമായി പകര്‍ത്തിയ പഴയ സ്വകാര്യ ഫോട്ടോകളും വിഡിയോകളും പെണ്‍കുട്ടിക്ക് അയച്ചു കൊടുത്ത് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
തുടർന്ന് പെൺകുട്ടി നൽകിയ പരാതിയിൽ വെള്ളറട പൊലീസ് കേസെടുത്തു. തിരുപ്പൂര്‍, തേനി തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിച്ച് പാര്‍ക്കുകയായിരുന്ന പ്രതിയെ വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മൃദുല്‍ കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ദീപു എസ്. കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രഫുല്ല ചന്ദ്രന്, അനീഷ്, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

