ബാലികയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തവും 30 വർഷം കഠിന തടവും
text_fieldsകൽമേഷ്
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും കൂടാതെ 30 വർഷം കഠിന തടവും 60000 രൂപ പിഴയും ശിക്ഷ വിധിച്ച് ഹോസ്ദുർഗ് പോക്സോ കോടതി.
പിഴ അടച്ചില്ലെങ്കിൽ 7 മാസം അധിക തടവ് അനുഭവിക്കേണ്ടി വരും. 2025 ആഗസ്റ്റ് നാലിന് രാവിലെയും 13 ന് വൈകുന്നേരവുമാണ് കേസിനാസ്പദ സംഭവം നടന്നത്. കൊടക്കാട് ആറ് വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് ശിക്ഷ. കർണാടക മല്ലാടി ചോട്ടപ്പനവർ കല്ലപ്പ എന്ന കൽമേഷ് (46) നെയാണ് ശിക്ഷിച്ചത്.
പോക്സോ, പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ ഉൾപെടെ നിയമ പ്രകാരമാണ് ശിക്ഷ. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പി.എം. സുരേഷ് ആണ് ശിക്ഷ വിധിച്ചത്. ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യ അന്വേഷണം നടത്തിയത് ഇൻസ്‌പെക്ടർ ടി.കെ. മുകുന്ദനും അന്വേഷണം പൂർത്തിയാക്കി കോടതിയിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് എസ് എം എസ് ഡി വൈ എസ് പി വർഗീസ് അലക്സാണ്ടറും ആണ്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.

