പോക്സോ കേസ് പ്രതി പിടിയിൽ
text_fieldsരാകേഷ്
മൂവാറ്റുപുഴ: സമൂഹമാധ്യമം വഴി ബന്ധം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ കല്ലൂർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂർകാട് മരതൂർ പരപ്പനാട്ട് വീട്ടിൽ രാകേഷാണ് (രാകു -33) പിടിയിലായത്.
ശീതളപാനീയത്തിൽ മദ്യം കലർത്തി പെൺകുട്ടിയെക്കൊണ്ട് നിർബന്ധിച്ച് കുടിപ്പിച്ച് അബോധാവസ്ഥയിലാക്കിയായിരുന്നു പീഡനം. ഇൻസ്പെക്ടർ കെ.ജെ. പീറ്റർ, സബ് ഇൻസ്പെക്ടർ ടി.എം. സൂഫി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് രാകേഷ് പിടിയിലാകുന്നത്. സ്ത്രീകൾ കുളിക്കുന്ന കടവിൽ ഒളിഞ്ഞുനോക്കിയതിനും ഇയാൾക്കെതിരെ കേസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

