Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകന്യാകുളങ്ങരയില്‍...

കന്യാകുളങ്ങരയില്‍ പ്ലസ് ടു വിദ്യാർഥിനിക്ക് കുത്തേറ്റു; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
കന്യാകുളങ്ങരയില്‍ പ്ലസ് ടു വിദ്യാർഥിനിക്ക് കുത്തേറ്റു; യുവാവ് അറസ്റ്റിൽ
cancel
camera_alt

ക​ന്യാ​കു​ള​ങ്ങ​ര​യി​ല്‍ പ്ല​സ് ടു ​വി​ദ്യാ​ർഥി​നി​ക്കുനേ​രെ അ​ക്ര​മ​ണ​മു​ണ്ടാ​യ സ്ഥ​ല​ത്ത് വ​ട്ട​പ്പാ​റ പൊലീ​സ് തെളിവ് ശേഖരിക്കു​ന്നു. പ്രതി സ​ഹ​ദ്

വെഞ്ഞാറമൂട്: കന്യാകുളങ്ങരയില്‍ പ്ലസ് ടു വിദ്യാർഥിനിക്ക് കുത്തേറ്റു. സംഭവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. നെടുവേലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാർഥിനിയും കന്യാകുളങ്ങര കൂനൂര്‍ സ്വദേശിനിയുമായ സൈനക്കാണ് (17) കുത്തേറ്റത്. പനവൂരിൽ വാടകക്ക് താമസിക്കുന്ന സഹദാണ് (21) അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചക്ക് 12.30ഓടെയായിരുന്നു സംഭവം.

പുറത്ത് കാര്‍ നിര്‍ത്തി കാത്തുനിന്ന യുവാവ് പെണ്‍കുട്ടി വീട്ടില്‍നിന്ന് റോഡിലേക്ക് ഇറങ്ങിയ അവസരത്തില്‍ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമി കാറോടിച്ച് പോയി. നാട്ടുകാര്‍ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വട്ടപ്പാറ പൊലീസാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsplus two studentstabbedYouth arrested
News Summary - Plus Two student stabbed in Kanyakulangara youth arrested
Next Story