Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രണയഭ്യർഥന നിരസിച്ചതിന് വിദ്യാർഥിനിയുടെ ക്വട്ടേഷൻ; പ്ലസ് വൺ വിദ്യാർഥിയായ മകനെ സഹപാഠികൾ കൂട്ടംചേർന്ന് മർദിച്ചെന്ന് മാതാവ്

text_fields
bookmark_border
പൊലീസിൽ പരാതി നൽകി, വിദ്യാർഥികൾക്ക് സസ്പെൻഷൻ
പ്രണയഭ്യർഥന നിരസിച്ചതിന് വിദ്യാർഥിനിയുടെ ക്വട്ടേഷൻ; പ്ലസ് വൺ വിദ്യാർഥിയായ മകനെ സഹപാഠികൾ കൂട്ടംചേർന്ന് മർദിച്ചെന്ന് മാതാവ്
cancel

ആലപ്പുഴ: പ്രണയം നിരസിച്ചതിനെതുടർന്ന് വിദ്യാർഥിനി പ്ലസ് വൺ വിദ്യാർഥിയെ ക്വട്ടേഷൻ നൽകി മർദനത്തിനിരയാക്കിയെന്ന് പരാതി. ആലപ്പുഴ ഹരിപ്പാടാണ് സംഭവം. പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികളായ 16 വിദ്യാർഥികൾ മകനെ കൂട്ടം ചേർന്ന് മർദിച്ചെന്നും പിന്നിൽ പ്രണയം നിരസിച്ചതിനെ തുടർന്നുള്ള ക്വട്ടേഷനെന്നുമാണ് ഇരയായ വിദ്യാർഥിയുടെ അമ്മ ആരോപിക്കുന്നത്. ക്വട്ടേഷൻ ഏറ്റെടുത്ത പത്തൊൻപതുകാരന്റെ നിർദേശപ്രകാരമാണ് മറ്റു വിദ്യാർഥികൾ സ്കൂളിൽവെച്ച് ക്ലാസ്സിൽ കയറ്റി അക്രമിച്ചത്. കഴിഞ്ഞ 15ാം തീയതിയാണ് സംഭവം നടന്നതെന്ന് മാതാവ് പറയുന്നു.

‘‘എന്റെ മകനെ അവന്റെ സ്കൂളിൽ തന്നെ പഠിക്കുന്ന വിദ്യാർഥികൾ ചേർന്ന് ഒരു ക്ലാസ്മുറിയിൽ കയറ്റി മാരകമായി പരുക്കേൽപ്പിച്ചു. മകന്റെ കൂടെ തന്നെ പഠിക്കുന്ന ഒരു പെൺകുട്ടിയും 19കാരനും നൽകിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് മകനെ മർദിച്ചത്. ആ പെൺകുട്ടിക്ക് മകനോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു. മകൻ അത് നിരസിച്ചതിനെ തുടർന്നാണ് ഈ ക്വട്ടേഷൻ. എന്റെ മകന് മാരകമായി പരുക്കേറ്റു. തലയ്ക്കും മുഖത്തും പുറത്തുമാണ് കൂടുതൽ പരുക്കേറ്റത്’’– പരുക്കേറ്റ വിദ്യാർഥിയുടെ മാതാവ് പറഞ്ഞു.

സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ സ്കൂൾ അധികൃതർ നടപടിയെടുത്തു. മർദിച്ചവരെ സ്കൂളിൽനിന്ന് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Plus One Student Assaulted After Rejecting Love Proposal, Mother Alleges Contract Attack
Next Story