Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അച്ഛനെ കൊല്ലാൻ ക്വട്ടേഷൻ; പതിനേഴുകാരൻ പിടിയിൽ

text_fields
bookmark_border
അച്ഛനെ കൊല്ലാൻ ക്വട്ടേഷൻ; പതിനേഴുകാരൻ പിടിയിൽ
cancel

ലഖ്‌നോ: ക്വട്ടേഷൻ നൽകി അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തിലെ പതിനേഴുകാരൻ അറസ്റ്റിൽ. യു.പിയിലെ പ്രതാപ്ഗഡിലായിരുന്നു സംഭവം. വ്യാഴാഴ്ച മകനുമായി സ്കൂളിലേക്ക് പോവുകയായിരുന്ന 55കാരനെ തടഞ്ഞു നിർത്തി നെഞ്ചിലേക്ക് നിറയൊഴിക്കുകയായിരുന്നു.

മകന്റെ തെറ്റായ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തതും പോക്കറ്റ് മണി നല്കാത്തതുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. മകനെക്കൂടാതെ മൂന്നുപേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ് പറയുന്നു.

സുഹൃത്തുക്കളുടെ സഹായത്തോടെയാണ് പതിനേഴുകാരൻ വാടക കൊലയാളികളെ കണ്ടെത്തിയത്. ആദ്യം വാടക കൊലയാളികൾ 20 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും പിന്നീട് 6 ലക്ഷം രൂപയ്ക്ക് കരാർ ഉറപ്പിക്കുകയും 1.5 ലക്ഷം രൂപ മുൻകൂറായി നൽകുകയും ചെയ്തു. ബാക്കി തുക കുറ്റകൃത്യത്തിന് ശേഷം നൽകാമെന്ന് ഉറപ്പും നൽകി. തന്റെ സുഹൃത്തുക്കളിൽ നിന്നുമാണ് പതിനേഴുകാരൻ പണം വാങ്ങിയതെന്നും പൊലീസ് പറയുന്നു.

പതിനേഴുകാരന്‍റെ സഹോദരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പതിനേഴുകാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - plotting to kill father; Seventeen-year-old arrested
Next Story