ചീട്ടുകളി സംഘം പിടിയിൽ; 21,480 രൂപയും ഉണക്ക കഞ്ചാവും കണ്ടെടുത്തു
text_fieldsകട്ടപ്പന: നഗരത്തിൽ വൻ ചീട്ടുകളി സംഘം പിടിയിൽ. ടി.ബി ജങ്ഷനിലെ റിട്ട. എസ്.ഐ ദേവസ്യയുടെ വീടിെൻറ മുകൾ നിലയിൽ ചീട്ടുകളി നടക്കുന്നതായി ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പണംവെച്ച് ചീട്ടുകളിച്ച പത്തംഗ സംഘം പിടിയിലായത്. ഇവരിൽനിന്ന് 21,480 രൂപയും ചീട്ടുകളും പിടിച്ചെടുത്തും. കൂടാതെ വീട്ടിൽനിന്ന് ഉണക്ക കഞ്ചാവും കണ്ടെടുത്തു. അറസ്റ്റിലായ പ്രതികളെ ജാമ്യത്തിൽ വിട്ടു.
റിട്ട. എസ്.ഐ വീടിെൻറ രണ്ടാം നില ചീട്ടുകളിക്കായി വാടകക്ക് കൊടുത്തിരിക്കുകയായിരുന്നു. ഡിവൈ.എസ്.പി വി.എ. നിഷാദ് മോെൻറ നേതൃത്വത്തിൽ, എസ്.ഐ ദിലീപ് കുമാർ, എ.എസ്.ഐ ഷിബു, എസ്.സി.പി.ഒ സുമേഷ്, സി.പി.ഒമാരായ പ്രശാന്ത് മാത്യു, വി.കെ. അനീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

