Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോട്ടം സൂപ്പര്‍വൈസർ കൊല്ല​പ്പെട്ട നിലയിൽ; സംഭവം പുറത്തറിയുന്നത് ഇന്ന് പുലർച്ചെ...

text_fields
bookmark_border
benni, yadu krishnan
cancel
camera_alt

കൊല്ലപ്പെട്ട ബെന്നി, കസ്റ്റഡിയിലുള്ള യദുകൃഷ്ണൻ

Read more at: https://www.mathrubhumi.com/crime/news/man-killed-in-kanthalloor-idukki-accused-in-police-custody-1.7611049

Listen to this Article

ഇടുക്കി: കാന്തല്ലൂരില്‍ തോട്ടം സൂപ്പര്‍വൈസർ കൊല്ല​പ്പെട്ട നിലയിൽ. ആനച്ചാല്‍ ചെങ്കുളം സ്വദേശി തോപ്പില്‍ ബെന്നിയെയാണ് വെട്ടികൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. പള്ളനാട്ടെ കാപ്പിത്തോട്ടത്തിന് സമീപത്തെ കെട്ടിടത്തിലാണ് സംഭവം നടന്നത്. കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് കൊലപാതകം പുറംലോകമറിഞ്ഞത്.

ഇതുമായി ബന്ധപ്പെട്ട് ചുരുക്കുളം സ്വദേശി യദുകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബെന്നിയെ വെട്ടിക്കൊന്നത് താനാണെന്ന് ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ബെന്നിയെ മര്‍ദിച്ചും വാക്കത്തി കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. കസ്റ്റഡിയിലുള്ള പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായും വിവരങ്ങളുണ്ട്. ആനച്ചാല്‍ സ്വദേശിയായ ബെന്നി ദീര്‍ഘകാലമായി പള്ളനാട്ടെ കാപ്പിത്തോട്ടത്തില്‍ സൂപ്പര്‍വൈസറായി ജോലിചെയ്യുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - plantation supervisor was killed
Next Story