Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightജീവനക്കാരനെ തേങ്ങ...

ജീവനക്കാരനെ തേങ്ങ കൊണ്ട് തലയ്ക്ക് അടിച്ച തീർത്ഥാടകൻ അറസ്റ്റിൽ

text_fields
bookmark_border
sreeram
cancel
camera_alt

ശ്രീ​റാം

ശ​ബ​രി​മ​ല : താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നെ തേ​ങ്ങ കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​ൻ പാ​ടി​യി​ലാ​യി. ത​മി​ഴ് നാ​ട് തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി ശ്രീ​റാം (32) ആ​ണ് പ​മ്പ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ കോ​ഴി​ക്കോ​ട് ഉ​ള്ള്യേ​രി സ്വ​ദേ​ശി ബി​നീ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞ് ഒ​ന്ന​ര​യോ​ടെ മാ​ളി​ക​പ്പു​റം ന​ട​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

ഒ​രു മ​ണി​ക്ക് ന​ട അ​ട​ച്ച​തി​നെ തു​ട​ർ​ന്ന് ബി​നീ​ഷും മ​റ്റ് തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് മാ​ളി​പ്പു​റ​വും പ​രി​സ​ര​വും ക​ഴു​കി വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ദ​ർ​ശ​ന​ത്തി​നാ​യി ഒ​രു സം​ഘം അ​യ്യ​പ്പ​ന്മാ​ർ മാ​ളി​ക​പ്പു​റ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ചു. ക്ഷേ​ത്ര പ​രി​സ​രം ശു​ചീ​ക​രി​ക്കു​ക​യാ​ണെ​ന്നും അ​ൽ​പ നേ​രം ക​ഴി​ഞ്ഞേ ദ​ർ​ശ​നം ന​ട​ത്താ​ൻ സാ​ധി​ക്കു എ​ന്നും ബി​നീ​ഷ് പ​റ​ഞ്ഞു. ഇ​തി​ൽ ക്ഷു​ഭി​ത​നാ​യി സം​ഘ​ത്തി​ൽ ഒ​രാ​ൾ ബി​നീ​ഷി​ന്റെ ത​ല​യ്ക്ക് തേ​ങ്ങ കൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ ബി​നീ​ഷി​നെ സ​ന്നി​ധാ​നം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സി.​സി ടി ​വി അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ തീ​ർ​ത്ഥാ​ട​ക​നെ ക​ണ്ട്​ പി​ടി​ച്ച​ത്. പ​മ്പ​യി​ൽ നി​ന്നും പി​ടി​കൂ​ടി​യ ശ്രീ​റാ​മി​നെ സ​ന്നി​ധാ​നം പൊ​ലീ​സി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala News
News Summary - Pilgrim arrested for hitting coconut on the head
Next Story