സ്വകാര്യ ബസിൽ പോക്കറ്റടി; പ്രതി പിടിയിൽ
text_fieldsഷഫീക്ക്
തോപ്പുംപടി: സ്വകാര്യ ബസിൽ സഹ യാത്രികന്റെ പഴ്സ് മോഷ്ടിച്ച ശേഷം ഓടിപ്പോയ പ്രതി തോപ്പുംപടി പൊലീസിന്റെ പിടിയിലായി. തോപ്പുംപടി രാമേശ്വരം കൈതവളപ്പിൽ വീട്ടിൽ ഷെഫീക്കാണ് (39) പിടിയിലായത്. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ എറണാകുളത്തുനിന്ന് തോപ്പുംപടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ വെച്ച് യാത്രികന്റെ പഴ്സ് മോഷ്ടിക്കുകയായിരുന്നു.
തോപ്പുംപടി ബി.ഒ.ടി പാലത്തിന് സമീപം വെച്ച് പഴ്സ് നഷ്ടപ്പെട്ട വിവരം യാത്രക്കാരൻ മനസ്സിലാക്കുകയും ബഹളം വെക്കുകയുമായിരുന്നു. ഇതോടെ പ്രതി ബസിൽനിന്ന് ഇറങ്ങി ഓടി. ഇൻസ്പെക്ടർ എ. ഫിറോസ്, എസ്.ഐ. സെബാസ്റ്റ്യൻ പി. ചാക്കോ, സിവിൽ പൊലീസ് ഓഫിസർമാരായ ഉമേഷ്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

