Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോക്കറ്റടി ശ്രമം: മധ്യവയസ്കനെ പിടികൂടി
text_fieldsbookmark_border
അനീഷ്
കോട്ടയം: കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ യാത്രക്കാരെൻറ പഴ്സ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത്തിത്താനം കരിങ്കണ്ടത്തിൽ വീട്ടിൽ അനീഷിനെയാണ് (49) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്ന് ആലപ്പുഴ സ്വദേശിയുടെ പഴ്സാണ് ഇയാൾ മോഷ്ടിക്കാൻ ശ്രമിച്ചത്. അനീഷിനെതിരെ വെസ്റ്റ്, ചങ്ങനാശ്ശേരി, ചിങ്ങവനം, തിരുവല്ല സ്റ്റേഷനുകളിൽ അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്. വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
Next Story

