ഫോൺ മോഷണം: അസം സ്വദേശി പിടിയിൽ
text_fieldsഇമ്രാൻ
പെരുമ്പാവൂർ: ലോഡ്ജിൽ താമസിച്ച അന്തർസംസ്ഥാന തൊഴിലാളികളുടെ ഫോൺ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. അസം സ്വദേശി ഇമ്രാനെയാണ് (20) പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. നഗരത്തിലെ സ്വകാര്യ ലോഡ്ജിൽനിന്ന് കഴിഞ്ഞ രണ്ടിന് പുലർച്ച പ്രതി രണ്ട് ഫോൺ മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 33,000 രൂപ വിലയുള്ള ഫോണുകളാണ് മോഷ്ടിച്ചത്. സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞ പ്രതിയെ ചൊവ്വാഴ്ച രാവിലെ പെരുമ്പാവൂർ ടൗണിൽവെച്ച് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐമാരായ ജോസി എം. ജോൺസൺ, അബ്ദുൽ സത്താർ, എ.എസ്.ഐ ജോഷി തോമസ്, എസ്.സി.പി.ഒ സുബൈർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

