Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകുപ്പിയിൽ പെട്രോൾ...

കുപ്പിയിൽ പെട്രോൾ നൽകാത്തതിന് പെട്രോൾ പമ്പ് ജീവനക്കാരനെ കുത്തി; പ്രതി പിടിയിൽ

text_fields
bookmark_border
കുപ്പിയിൽ പെട്രോൾ നൽകാത്തതിന് പെട്രോൾ പമ്പ് ജീവനക്കാരനെ കുത്തി; പ്രതി പിടിയിൽ
cancel
camera_alt

ശ്രീ​ലാ​ൽ​

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ലെ ഇ​ടി​ഞ്ഞി​ല്ല​ത്ത് പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച പ്ര​തി​യെ ജീ​വ​ന​ക്കാ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി പൊ​ലീ​സി​ന് കൈ​മാ​റി. നീ​രേ​റ്റു​പു​റം ച​ക്കു​ളം മു​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ശ്രീ​ലാ​ലാ​ണ്​ (31) പി​ടി​യി​ലാ​യ​ത്. പ​മ്പ് ജീ​വ​ന​ക്കാ​ര​നാ​യ വേ​ങ്ങ​ൽ സ്വ​ദേ​ശി അ​ഖി​ൽ രാ​ജി​നാ​ണ്​ (31)കു​ത്തേ​റ്റ​ത്.

ഇ​ടി​ഞ്ഞി​ല്ലം മ​ണ​ലാ​ടി ഫ്യു​വ​ൽ​സി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​പ്പി​യി​ൽ പെ​ട്രോ​ൾ ന​ൽ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ജീ​വ​ന​ക്കാ​ര​നു​മാ​യി ക​ല​ഹി​ച്ച ശ്രീ​ലാ​ൽ പ​മ്പി​ന് പു​റ​ത്ത് പോ​യി വാ​ഹ​ന​ത്തി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി​യെ​ടു​ത്തു വ​ന്ന് കു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ഖി​ലി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

എ​ട​ത്വ, ച​ങ്ങ​നാ​ശ്ശേ​രി, തൃ​ക്കൊ​ടി​ത്താ​നം, ചെ​ങ്ങ​ന്നൂ​ർ സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി ശ്രീ​ലാ​ലി​നെ​തി​രെ പ​ത്തോ​ളം ക്രി​മി​ന​ൽ കേ​സു​ക​ൾ ഉ​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiruvallapetrol pumpstabbed
News Summary - petrol pump staff stabbed accused arrested
Next Story