പെട്രോൾ പമ്പ് കവർച്ച; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
text_fieldsഅബ്ദുൾ അലി, മുഹമ്മദ് ആഷിഖ്
കൊല്ലങ്കോട്: പെട്രോൾ പമ്പ് കവർച്ചയുമായി ബന്ധപ്പെട്ട് അന്തർ സംസ്ഥാന ബന്ധമുള്ള രണ്ടുപേർ കൂടി അറസ്റ്റിൽ. കണ്ണൂർ മാടായി സ്വദേശി മുഹമ്മദ് ആഷിഖ് (24) ,കോഴിക്കോട് പുതുപ്പാടി, കപ്പിക്കുന്നിൽ മേൽവീട്ടിൽ അബ്ദുൽ അലി (39) എന്നിവരെയാണ് കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി തൃശൂർ വാടാനപ്പള്ളി രായംമരക്കാർ വീട്ടിൽ സുഹൈൽ ജൂലൈ നാലിന് പിടിയിലായിരുന്നു. മുതലമട കാമ്പ്രത്ത് ചള്ളയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ മേയ് 25 പുലർച്ച രണ്ടിന് 8,71,165 രൂപ കവർച്ച നടത്തിയെന്നതാണ് കേസ്. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ അന്വേഷണം നടത്തിയതിൽ നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.

