Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവളാഞ്ചേരിയില്‍...

വളാഞ്ചേരിയില്‍ രേഖകളില്ലാത്ത 87 ലക്ഷവുമായി രണ്ടുപേര്‍ പിടിയിൽ

text_fields
bookmark_border
വളാഞ്ചേരിയില്‍ രേഖകളില്ലാത്ത 87 ലക്ഷവുമായി രണ്ടുപേര്‍ പിടിയിൽ
cancel
camera_alt

ശ്രീ​ധ​ര്‍,മനോവ

വ​ളാ​ഞ്ചേ​രി: കാ​റി​ലെ ര​ഹ​സ്യ അ​റ​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത 87,65,720 രൂ​പ​യു​മാ​യി ര​ണ്ടു​പേ​ര്‍ വ​ളാ​ഞ്ചേ​രി പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ. കോ​യ​മ്പ​ത്തൂ​ര്‍ സെ​ല്‍വ​പു​രം പോ​ത്ത​ന്നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ധ​ര്‍ (64), മ​നോ​വ (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ര​ഹ​സ്യ അ​റ​യി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച പ​ണ​മാ​ണ് ക​ഞ്ഞി​പ്പു​ര​യി​ൽ വെ​ച്ച് ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നു​ള്ള കാ​റി​ൽ നി​ന്ന്​ പി​ടി​കൂ​ടി​യ​ത്. കു​ഴ​ല്‍പ്പ​ണ മാ​ഫി​യ​ക്കെ​തി​രെ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സു​ജി​ത് ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം പൊ​ലീ​സ് കു​റ​ഞ്ഞ കാ​ല​യ​ള​വി​നു​ള്ളി​ൽ ഏ​ക​ദേ​ശം 40 കോ​ടി രൂ​പ​യോ​ളം കു​ഴ​ൽ​പ​ണം പി​ടി​കൂ​ടി​യി​രു​ന്നു. വ​ളാ​ഞ്ചേ​രി പൊ​ലീ​സ് മാ​ത്രം ഏ​ക​ദേ​ശം 12 കോ​ടി രൂ​പ​യോ​ളം പി​ടി​കൂ​ടി. പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന്​ വ​ളാ​ഞ്ചേ​രി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ കെ.​ജെ. ജി​നേ​ഷ് അ​റി​യി​ച്ചു. പൊ​ലീ​സ് സം​ഘ​ത്തി​ൽ എ​സ്.​ഐ അ​ജീ​ഷ് കെ. ​ജോ​ൺ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി​വി​ൽ ഓ​ഫി​സ​ർ ക്ലി​ൻ​റ് ഫെ​ർ​ണാ​ണ്ട്‌​സ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moneyarrestwithout documents
News Summary - persons arrested with 87 lakhs without documents in Valancherry
Next Story