Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ; യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
പ്രശാന്ത്
ഒറ്റപ്പാലം: ഭർതൃമതിയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് റിമാൻഡിൽ. വളാഞ്ചേരി ഇരിമ്പിളിയം വലിയകുന്ന് പട്ടത്തുവളപ്പിൽ പ്രശാന്തിനെയാണ് (26) കോടതി റിമാൻഡ് ചെയ്തത്. ഒറ്റപ്പാലം സ്വദേശിയായ 22കാരിയുടെ പരാതിയിലാണ് അറസ്റ്റ്. ജൂണിലാണ് സമൂഹമാധ്യമം വഴി ഇയാൾ യുവതിയുമായി പരിചയപ്പെടുന്നത്.
ബന്ധം ഭർത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ദൃശ്യങ്ങൾ കൈക്കലാക്കിയതെന്നും പിന്നീട് ഇൻസ്റ്റാഗ്രാമിൽ പ്രചരിപ്പിച്ചതായും പൊലീസ് പറഞ്ഞു. ഐ.ടി നിയമപ്രകാരവും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്.
Next Story

