Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമാ​ര​ക ല​ഹ​രി...

മാ​ര​ക ല​ഹ​രി വ​സ്​​തു​ക്ക​ളു​മാ​യി പേ​ർ​ഷ്യ​ൻ പൂ​ച്ച വി​ൽ​പ​ന​ക്കാ​ര​ൻ പി​ടി​യി​ൽ

text_fields
bookmark_border
മാ​ര​ക ല​ഹ​രി വ​സ്​​തു​ക്ക​ളു​മാ​യി പേ​ർ​ഷ്യ​ൻ പൂ​ച്ച വി​ൽ​പ​ന​ക്കാ​ര​ൻ പി​ടി​യി​ൽ
cancel
camera_alt

അ​ക്ഷ​യ് 

കൊ​ടു​ങ്ങ​ല്ലു​ർ: പേ​ർ​ഷ്യ​ൻ പൂ​ച്ച വി​ൽ​പ​ന​യു​ടെ മ​റ​വി​ൽ ന്യൂ​ജ​ൻ ല​ഹ​രി വി​ഭ​വ​ങ്ങ​ളാ​യ സി​ന്ത​റ്റി​ക്ക്, കെ​മി​ക്ക​ൽ മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ട് ന​ട​ത്തി​വ​ന്ന യു​വാ​വ് സം​യു​ക്ത എ​ക്സൈ​സ് സം​ഘ​ത്തി​െൻറ വ​ല​യി​ലാ​യി.

യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ന്യൂ​ജ​ൻ ല​ഹ​രി എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന എം.​ഡി.​എം.​എ, എ​ൽ.​എ​സ്.​ഡി സ്​​റ്റാ​മ്പ്, ക​ഞ്ചാ​വ് എ​ന്നി​വ​യു​മാ​യി മാ​ള പൂ​പ്പ​ത്തി സ്വ​ദേ​ശി എ​രി​മേ​ൽ വീ​ട്ടി​ൽ അ​ക്ഷ​യ് (24) ആ​ണ് പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് ഇ​ൻ​റ​ലി​ജ​ൻ​സ്, കൊ​ടു​ങ്ങ​ല്ലൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​റും സം​ഘ​വും എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് അ​റ​സ്​​റ്റ്​ ന​ട​ത്തി​യ​ത്.

അ​ഡി​ക്ഷ​ൻ മെ​ൻ​സ‌​വെ​യ​ർ എ​ന്ന പേ​രി​ൽ റെ​ഡി​മെ​യ്ഡ് ഡ്ര​സ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ച പ്ര​തി നി​ല​വി​ൽ പേ​ർ​ഷ്യ​ൻ പൂ​ച്ച​ക​ളു​ടെ വി​ൽ​പ​ന​യു​ടെ മ​റ​വി​ൽ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ, മാ​ള മേ​ഖ​ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ്. ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ല്ലാ ത​ര​ത്തി​ലു​ള്ള കെ​മി​ക്ക​ൽ, സി​ന്ത​റ്റി​ക്ക് ല​ഹ​രി വ​സ്തു​ക്ക​ളും എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന വി​ൽ​പ​ന സ​ജീ​വ​മാ​ണ്. ഡി.​ജെ പാ​ർ​ട്ടി​ക​ൾ​ക്കും ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ​ക്കും വേ​ണ്ട സ്​​റ്റോ​ക്ക് എ​ത്തി​ച്ചു​വ​ര​വെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​തെ​ന്ന് എ​ക്സൈ​സ് സി.​ഐ പി.​എ​ൽ. ബി​നു​കു​മാ​ർ പ​റ​ഞ്ഞു.

നാ​ർ​കോ​ട്ടി​ക് കേ​സു​ക​ളി​ൽ പ​ര​മാ​വ​ധി ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള കോ​മേ​ഴ്സ്യ​ൽ അ​ള​വി​ലാ​ണ് മ​യ​ക്കു​മ​രു​ന്നു​ക​ൾ പി​ടി​കൂ​ടി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. എ​ക്സൈ​സ് സി.​ഐ പി.​എ​ൽ. ബി​നു​കു​മാ​ർ, ഇ​ൻ​റ​ലി​ജ​ൻ​സ് ഇ​ൻ​സ്​​പെ​ക്ട​ർ എ​സ്. മ​നോ​ജ്കു​മാ​ർ, റേ​ഞ്ച് ഇ​ൻ​സ്​​പെ​ക്ട​ർ ഷാം​നാ​ദ്, ഇ​ൻ​റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ.​എ​സ്. ഷി​ബു, ഒ.​എ​സ്. സ​തീ​ഷ്, ടി.​ജി. മോ​ഹ​ന​ൻ, പി.​ആ​ർ. സു​നി​ൽ കു​മാ​ർ, കെ.​ജെ. ലോ​ന​പ്പ​ൻ, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ പി.​വി. ബെ​ന്നി, നെ​ൽ​സ​ൺ, എ​ക്‌​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ രാ​ജേ​ഷ്, സ​ജി​കു​മാ​ർ, അ​ബ്​​ദു​ൽ നി​യാ​സ്, പ്രി​ൻ​സ്, റി​ഹാ​സ്, ഷി​ബു, ചി​ഞ്ചു എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug casepersian cat
News Summary - Persian cat seller arrested with drugs
Next Story