യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ
text_fieldsഅബ്ദുൽ നാസർ
പെരിന്തല്‍മണ്ണ: യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി വിദേശത്തേക്ക് കടന്ന പ്രതി പിടിയിൽ. അങ്ങാടിപ്പുറം പരിയാപുരം മങ്ങാടന്‍ പറമ്പന്‍ അബ്ദുൽ നാസറിനെയാണ് (50) എസ്.ഐ രമാദേവിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2021 ആഗസ്റ്റിലാണ് സംഭവം. തുടര്‍ന്ന് നവംബറിലാണ് യുവതി പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കിയത്. സംഭവശേഷം വിദേശത്തേക്ക് കടന്ന പ്രതിക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വെള്ളിയാഴ്ച മംഗളൂരു വിമാനത്താവളത്തിലെത്തിയ അബ്ദുൽ നാസറിനെ ലുക്ക് ഔട്ട് നോട്ടീസിലെ വിവരപ്രകാരം അധികൃതര്‍ തടഞ്ഞുവെക്കുകയും പെരിന്തല്‍മണ്ണ പൊലീസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് മംഗളൂരുവിലെത്തി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

