വീട് കുത്തിത്തുറന്ന് കുരുമുളക് മോഷണം: ഒരാള്‍കൂടി അറസ്റ്റില്‍
text_fieldsജയൻ
അടിമാലി: അടച്ചിട്ടവീട് കുത്തിത്തുറന്ന് കുരുമുളകും പാത്രങ്ങളും മോഷ്ടിച്ച സംഭവത്തില്‍ ഒരാൾകൂടി അറസ്റ്റിൽ. വാളറ പത്താംമൈല്‍ ഗവ. ഹൈസ്കൂളിന് സമീപം താമസിക്കുന്ന അമ്പാട്ട് വീട്ടില്‍ ജയനെയാണ്(48) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. മറയൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പത്താംമൈല്‍ 20 സെന്ററില്‍ താമസിക്കുന്ന മാറാട്ടില്‍ നിഷാദ്(32), സഹോദരന് നൗഷാദ്(30), ദേവിയാര്‍ കോളനി മുക്കില്‍ താമസിക്കുന്ന സൂര്യന് ഗണേശന്(38) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
മുനിയറച്ചാല്‍ ചെറുപറമ്പില്‍ മോഹനന്റെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 10 കിലോ കുരുമുളക്, പഴയ അലൂമിനിയ പാത്രങ്ങള്‍, ഓട്ട് വിളക്ക്, റബര്‍ ഷീറ്റ്, ഡിഷ് എന്നിവയാണ് മോഷ്ടിച്ചത്. വീട്ടില്‍ സ്ഥാപിച്ച സി.സി ടി.വി ദൃശ്യത്തില്‍നിന്നാണ് ഇവരെ പിടികൂടാന്‍ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ ഷിജു, അബ്ദുൽഖനി, സി.പി.ഒ ഫൈസല്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

