യുവാവിനുനേരെ കുരുമുളക് സ്പ്രേ; കണ്ണിന് പരിക്ക്
text_fieldsrepresentational image
കോട്ടയം: പാമ്പാടി വെള്ളൂർ എട്ടാംമൈലിൽ യുവാവിനുനേരെ കുരുമുളക് സ്പ്രേ പ്രയോഗം. പടിഞ്ഞാറേക്കര അശ്വിൻ ഷാജിയുടെ കണ്ണിലേക്കാണ് കുരുമുളക് സ്പ്രേ അടിച്ചത്. അശ്വിെൻറ കണ്ണിന് പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.
കഴിഞ്ഞ രണ്ടുദിവസമായി വീടിനുനേരേ കല്ലേറുണ്ടായിരുന്നു. വീട്ടുകാർ ഇറങ്ങി നോക്കുമ്പോൾ ആരെയും കണ്ടിരുന്നില്ല. ഞായറാഴ്ച കുളിമുറിയുടെ ഭാഗത്ത് അസാധാരണ ശബ്ദംകേട്ട് അശ്വിൻ പുറത്തിറങ്ങുകയായിരുന്നു. പുറത്തിറങ്ങിയ അശ്വിെൻറ കണ്ണിനുനേരെ കുരുമുളക് സ്പ്രേ അടിച്ചശേഷം അക്രമികൾ ഓടിക്കളഞ്ഞതായി വീട്ടുകാർ പറഞ്ഞു. പൊലീസും നാട്ടുകാരുംചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
പ്രതികളെ കണ്ടെത്താൻ അേന്വഷണം തുടങ്ങിയതായും വീടിനുപുറത്ത് പതിവില്ലാതെ ശബ്ദം കേട്ടാൽ സമീപവാസികളെക്കൂടി അറിയിച്ചിട്ടേ പുറത്തിറങ്ങാവൂവെന്നും പാമ്പാടി സി.ഐ യു. ശ്രീജിത്ത് പറഞ്ഞു. അശ്വിൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.