Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകുടുംബത്തിന് നേരെ...

കുടുംബത്തിന് നേരെ കുരുമുളക്​ സ്​പ്രേ ആക്രമണം: രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

കു​മ​ര​കം: ചെ​ങ്ങ​ളം അ​യ്യ​മ്മാ​ത്ര പാ​ല​ത്തി​നു സ​മീ​പ​ത്ത് വീ​ട്ടു​കാ​രെ കു​രു​മു​ള​കു​പൊ​ടി സ്പ്രേ ​ഉ​പ​യോ​ഗി​ച്ച്‌ ആ​ക്ര​മി​ച്ച കേ​സി​ലെ ര​ണ്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​യ്യ​മ്മാ​ത്ര പാ​ല​ത്ത​റ വീ​ട്ടി​ൽ പി.​എ​സ്. ഷി​ജു (45), ചെ​ങ്ങ​ളം മൂ​ന്നു​മൂ​ല മ​റു​താ​പ​റ​മ്പി​ൽ വീ​ട്ടി​ൽ മ​ഹേ​ഷ് കു​മാ​ർ (47) എ​ന്നി​വ​രെ​യാ​ണ് കു​മ​ര​കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വീ​ടി​ന് മു​ന്നി​ൽ​നി​ന്ന്​ പ്ര​തി​ക​ൾ ചീ​ത്ത​വി​ളി​ച്ച​ത് ചോ​ദ്യം ചെ​യ്ത​താ​ണ്​ പ്ര​​കോ​പ​ന​കാ​ര​ണം. ഷി​ജു​വി​ന് കു​മ​ര​കം സ്റ്റേ​ഷ​നി​ല്‍ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ് നി​ല​വി​ലു​ണ്ട്.

കു​മ​ര​കം സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ ബി​ൻ​സ് ജോ​സ​ഫ്, എ​സ്.​ഐ സു​രേ​ഷ്, എ.​എ​സ്.​ഐ കെ.​കെ. സു​നി​ൽ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ രാ​ജു, ഷൈ​ജു കു​രു​വി​ള, അ​ഭി​ലാ​ഷ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamarrestPepper spray attack
News Summary - Pepper spray attack on family: Two arrested
Next Story