Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസുകാര്‍ക്കുനേരേ കുരുമുളക് സ്പ്രേ പ്രയോഗം: ഒരാളെ പിടികൂടി

text_fields
bookmark_border
asin
cancel
camera_alt

അസിൻ

Listen to this Article

രാമപുരം: ടൗണിലെ സ്കൂളില്‍ സാമൂഹികവിരുദ്ധ ശല്യം അന്വേഷിക്കാനെത്തിയ പൊലീസിനുനേരേ കുരുമുളക് സ്‌പ്രേ ആക്രമണം നടത്തിയ സംഭവത്തിൽ വെള്ളിലാപ്പിള്ളി പരവന്‍കുന്ന് ചിറയില്‍ അസിന്‍ (23) അറസ്റ്റിലായി.

ചൊവ്വാഴ്ച രാത്രി സ്കൂളില്‍ സാമൂഹികവിരുദ്ധരുടെ ശല്യമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് എസ്.ഐ അരുണ്‍ കുമാർ, സി.പി.ഒ ബിജോ രമേശ് എന്നിവർ അന്വേഷിക്കാന്‍ എത്തിയത്. സ്കൂളിന്റെ വരാന്തയില്‍ നാലുപേരടങ്ങുന്ന സംഘം മദ്യപിക്കുന്നത് ചോദ്യം ചെയ്തപ്പോള്‍ ഇവർ പൊലീസുകാരുടെ മുഖത്തേക്ക് കുരുമുളക് സ്പ്രേ പ്രയോഗിച്ച് ഓടിമറഞ്ഞു. അരുണ്‍കുമാറും ബിജോയും ഉടൻ പാലാ ഗവ. ആശുപത്രിയില്‍ ചികിത്സതേടി. പിന്നീടുള്ള അന്വേഷണത്തിലാണ് രാമപുരം സി.ഐ രാജേഷ് കെ.എമ്മിന്റെ നേതൃത്വത്തിലെ പൊലീസ് സംഘം അസിനെ പിടികൂടിയത്. രാമപുരം പൊലീസ് സ്‌റ്റേഷനിലെ ഗുണ്ടപട്ടികയിൽപെട്ട അസിൻ ഇതേ സ്കൂളിലെ സി.സി ടി.വി കാമറ തകര്‍ത്ത കേസിലെ പ്രതിയാണ്. ഇയാളെ റിമാന്‍ഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pepper spray against police
Next Story