Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊലീസുകാർ നിർബന്ധിച്ച്...

പൊലീസുകാർ നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചു; പ്രതിക്ക്​ 2.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
പൊലീസുകാർ നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചു; പ്രതിക്ക്​ 2.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ
cancel
Listen to this Article

ചെന്നൈ: പൊലീസ്​ സ്​റ്റേഷനിൽ കസ്റ്റഡി മർദ്ദനത്തിനിടെ നിർബന്ധപൂർവം മൂത്രം കുടിപ്പിച്ച്​ പീഡനത്തിനിരയായ പ്രതിക്ക്​ രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാറിന്​ ശിപാർശ ചെയ്തതായി തമിഴ്​നാട്​ മനുഷ്യാവകാശ കമീഷൻ അംഗം ചിത്തരഞ്ജൻ മോഹൻദാസ്​ അറിയിച്ചു. 2018 ജനുവരിയിൽ തെങ്കാശി ജില്ലയിലെ ആൾവാർകുറിച്ചി പൊലീസ്​ സ്​റ്റേഷനിലാണ്​ സെബാസ്റ്റ്യൻ എന്നയാളെ ക്രൂരമായ പീഡനത്തിന്​ ഇരയാക്കിയത്​.

സെബാസ്റ്റ്യന്‍റെ പരാതിയിൻമേൽ അന്നത്തെ കോൺസ്റ്റബിൾ അയ്യപ്പൻ, പൊലീസ് സബ് ഇൻസ്പെക്ടർ ശെൽവരാജ്, സ്‌പെഷ്യൽ സബ് ഇൻസ്‌പെക്ടർ (സ്‌പെഷ്യൽ ബ്രാഞ്ച്) എഡ്വിൻ അരുൾരാജ്, ഹെഡ് കോൺസ്റ്റബിൾ പരമശിവൻ എന്നിവർക്കെതിരെ കേസ്​ രജിസ്റ്റർ ചെയ്തു.

പട്രോളിങ്ങിനിടെ സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട സെബാസ്റ്റ്യനെ പൊലീസ്​ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാല് പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും എട്ടാഴ്ചക്കകം സെബാസ്റ്റ്യന് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ്​ കമീഷൻ ശിപാർശ ചെയ്തത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsHuman Rights CommissionCopscompensation
News Summary - Cops forced to drink urine; The Human Rights Commission has demanded compensation of Rs 2.5 lakh for the accused
Next Story