Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസമാന്തര ടെലിഫോൺ...

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്: മുഖ്യപ്രതി അറസ്​റ്റിൽ

text_fields
bookmark_border
MOIDEENKOYA
cancel

പാലക്കാട്: നഗരത്തിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തിയ കേസിൽ മുഖ്യപ്രതി അറസ്​റ്റിൽ. കോഴിക്കോട് സിവിൽ സ്‌റ്റേഷന്​ സമീപം പുത്തൻ പീടിയേക്കൽ വീട്ടിൽ മൊയ്തീൻകോയയെയാണ്​ (63) പാലക്കാട് ടൗൺ നോർത്ത്​​ പൊലീസ് കോഴിക്കോട് നല്ലളത്ത് അറസ്​റ്റ്​ ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 14ന് രാത്രിയാണ് പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ ഷോപ്പിങ്​ കോംപ്ലക്സിലെ കടമുറിയിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയത്​.

മൊയ്തീൻ കോയ എട്ടു വർഷമായി മേട്ടുപ്പാളയം സ്ട്രീറ്റിൽ കീർത്തി ആയുർവേദിക്​ എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു. ഇതി​െൻറ മറവിലാണ്​ സമാന്തര ടെലിഫോൺ എക്​സ്​ചേഞ്ച്​ പ്രവർത്തിച്ചിരുന്നത്​. സ്ഥാപനത്തി​െൻറ പേരിൽ 200ഓളം ജിയോ, ബി.എസ്​.എൻ.എൽ സിം കാർഡുകൾ ഇയാൾ എടുത്തിരുന്നു. ഇൻറർനാഷനൽ ഫോൺകാളുകൾ എസ്​.ടി.ഡി കാളുകളാക്കി മാറ്റംവരുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന്​ പൊലീസ്​ പറഞ്ഞു.

മകൻ ഷറഫുദ്ദീനെതിരെ ചേവായൂരിലും, സഹോദരൻ ഷബീറിനെതിരെ കോഴിക്കോട്ടും സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്തതിന് കേസുണ്ട്​. മലപ്പുറം വണ്ടൂരിൽ തനിമ ബയോവേദിക് എന്ന സ്ഥാപനത്തി​െൻറ മറവിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയതിന്​ മൊയ്തീൻകോയക്കെതിരെ രണ്ടുമാസം മുമ്പ് വണ്ടൂർ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് ഒളിവിൽ കഴിയവെയാണ് പാലക്കാട് പൊലീസി​െൻറ പിടിയിലായത്.

ഞായറാഴ്​ച ഉച്ചയോടെ സ്ഥാപനത്തിൽ തെളിവെടുപ്പ്​ നടത്തി. ഒരു മുസ്​ലിം സംഘടനയുമായും ബന്ധമില്ലെന്നും സ്ഥാപനത്തിൽനിന്ന്​ ക​ണ്ടെടുത്തതായി ആരോപിക്കുന്ന ലഘുലേഖകളെക്കുറിച്ച്​ അറിയില്ലെന്നും മൊയ്​തീൻകോയ മൊഴി നൽകി. കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു. സമാന്തര എക്സ്​ചേഞ്ചുകളുടെ മറവിൽ ഹവാല ഇടപാടുകള്‍ നടന്നിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. പാലക്കാട് ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥി​െൻറ മേൽനോട്ടത്തിൽ, പാലക്കാട് ഡിവൈ.എസ്​.പി ഹരിദാസ്​, വാളയാർ സി.​െഎ മുരളീധരൻ എന്നിവര​ുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arresttelephone exchange
News Summary - Parallel telephone exchange: The main accused has been arrested
Next Story