തന്നേക്കാൾ സൗന്ദര്യമുള്ള ആരും ഈ ഭൂമുഖത്ത് വേണ്ട; പാനിപ്പത്തിൽ മകനെ അടക്കം നാലുപേരെ വെള്ളത്തിൽ മുക്കിക്കൊന്ന സ്ത്രീ അറസ്റ്റിൽ
text_fieldsപാനിപ്പത്ത്: വിവാഹാഘോഷത്തിനായി ഒത്തുകൂടിയതായിരുന്നു ബന്ധുക്കളെല്ലാവരും. ഭംഗിയുള്ള വസ്‍ത്രം ധരിച്ച ആറുവയസുകാരിയെ കാണാതായതോടെ അവരുടെ സന്തോഷമെല്ലാം അസ്തമിച്ചു. സന്തോഷകരമായ അന്തരീക്ഷം പെട്ടെന്ന് അസ്വസ്ഥമായി മാറി. ഒടുവിൽ ആറുവയസുകാരിയുടെ തിരോധാനത്തിന് പിന്നിലെ ആളെ പൊലീസ് കണ്ടെത്തി. അപ്പോഴേക്കും അവർ മരിച്ചുപോയിരുന്നു. ആ പെൺകുട്ടിയുടെ അമ്മായി ആയിരുന്നു കൊലപാതകത്തിന് പിന്നിൽ. തന്നേക്കാൾ സൗന്ദര്യമുണ്ട് എന്ന തോന്നലിലാണ് പൂനം ആ പെൺകുട്ടിയെ കൊല്ലാൻ തീരുമാനിച്ചത്. തന്റെ അന്തരവളെ ബാത്ടബ്ബിൽ മുക്കിക്കൊല്ലുകയായിരുന്നു അവർ. ചോദ്യം ചെയ്യലിനിടെ കൂടുതൽ കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞു. 2023ൽ തന്റെ ഇളയ മകൻ ഉൾപ്പെടെ മൂന്ന് കുട്ടികളെ പൂനം കൊലപ്പെടുത്തിയതായി പൊലീസ് മനസിലാക്കി. മൂന്നുപേരെയും വെള്ളത്തിൽ മുക്കിയാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
ആറുവയസുള്ള വിധി എന്നു പേരുള്ള പെൺകുട്ടി മുത്തശ്ശനും മുത്തശ്ശിക്കും അച്ഛനും അമ്മക്കുമൊപ്പമാണ് വിവാഹചടങ്ങിന് എത്തിയത്. 10 മാസം പ്രായമുള്ള കുഞ്ഞുസഹോദരനും അവൾക്കുണ്ടായിരുന്നു. സോനിപ്പത്തിലാണ് അവൾ താമസിച്ചിരുന്നത്. ഉച്ചക്ക് 1.30ഓടെ വിധിയെ കാണാതായി. വിവരമറിഞ്ഞ് എല്ലാവരും തിരച്ചിൽ തുടങ്ങി. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞ് മുത്തശ്ശിയാണ് വാട്ടർ ടബ്ബിൽ മുങ്ങിക്കിടന്ന വിധിയുടെ മൃതദേഹം കണ്ടെത്തിയത്. അവളുടെ തല വാട്ടർ ടബ്ബിൽ മുങ്ങിയും കാലുകൾ നിലത്തുമാണ് കിടന്നിരുന്നത്. കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകളെ ആരോ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് വിധിയുടെ പിതാവ് പൊലീസിൽ പരാതി നൽകി.
അന്വേഷണത്തിൽ വിധിയുടെ പിതാവിന്റെ സഹോദരിയാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തി. തന്നേക്കാൾ സൗന്ദര്യമുള്ള ആരും ഉണ്ടാകരുത് എന്നാഗ്രഹിച്ച ഈ സ്ത്രീ അസൂയയും നീരസവും മൂലമാണ് കുട്ടിയെ മുക്കിക്കൊന്നത് എന്ന് തെളിഞ്ഞു. സുന്ദരികളായ പെൺകുട്ടികളെയാണ് പൂനം ലക്ഷ്യം വെച്ചിരുന്നത്. തന്റെ മകനടക്കം നാലുപേരെ കൊലപ്പെടുത്തിയ കാര്യവും അവർ സമ്മതിച്ചു. 2023ൽ സഹോര ഭാര്യയുടെ മകളെ കൊലപ്പെടുത്തി.
അതേ വർഷം തന്നെ മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാൻ സ്വന്തം മകനെ മുക്കിക്കൊന്നു. ഈ വർഷം ആഗസ്റ്റിൽ തന്നേക്കാൾ സൗന്ദര്യമുള്ള മറ്റൊരു പെൺകുട്ടിയെ കൂടി കൊലപ്പെടുത്തി. പൂനം കുറ്റം സമ്മതിക്കുന്നതു വരെ ഈ കുട്ടികളുടെ മരണത്തിൽ ആരും സംശയിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

