Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപള്ളിക്കര...

പള്ളിക്കര ഭഗവതിക്ഷേത്രം കവർച്ച: ആയുധങ്ങൾ കണ്ടെടുത്തു

text_fields
bookmark_border
പള്ളിക്കര ഭഗവതിക്ഷേത്രം കവർച്ച: ആയുധങ്ങൾ കണ്ടെടുത്തു
cancel
camera_alt

സന്തോഷ്

നീ​ലേ​ശ്വ​രം: പ​ള്ളി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് ദേ​വി​ക്ക് ചാ​ർ​ത്തി​യ വെ​ള്ളി​ക്കി​രീ​ട​വും ഭ​ണ്ഡാ​ര​വും ക​വ​രാ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ നീ​ലേ​ശ്വ​രം പൊ​ലീ​സ് ക​ണ്ടെ​ത്തി. ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പു​ലി​ക്കു​രു​മ്പ നെ​ടു​മ​യി​ലെ തു​ര​പ്പ​ൻ സ​ന്തോ​ഷ്, മാ​ഹി പ​ട്ടാ​ണി​പ​റ​മ്പ​ത്ത് പി.​പി. രാ​കേ​ഷ് എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ലാ​ണ് ക്ഷേ​ത്ര​ത്തി​ന്റെ​യും നാ​ല​മ്പ​ല​ത്തി​ന്റെ​യും ശ്രീ​കോ​വി​ലി​​ന്റെ​യും പൂ​ട്ട് പൊ​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ക​മ്പി​പ്പാ​ര​യും പി​ക്കാ​സും നീ​ലേ​ശ്വ​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ കാ​ട്ടി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ര​ണ്ട് പ്ര​തി​ക​ളെ​യും ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ പേ​രാ​വൂ​ർ വെ​ള്ള​ർ​വ​ള്ളി ന​ര​സിം​ഹ​മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പേ​രാ​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ചോ​ദ്യം​ചെ​യ്യ​ലി​ലാ​ണ് പ​ള്ളി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​തും ത​ങ്ങ​ളാ​ണെ​ന്ന് സ​ന്തോ​ഷും രാ​കേ​ഷും മൊ​ഴി​ന​ൽ​കി​യ​ത്‌. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം നീ​ലേ​ശ്വ​രം എ​സ്.​ഐ സി.​വി. പ്രേ​മ​നും സം​ഘ​വും ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ​നി​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ലാ​ണ് ക​വ​ർ​ച്ച ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച വെ​ള്ളി​ക്കി​രീ​ടം ക​ണ്ടെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​വ ഇ​രി​ട്ടി​യി​ലെ ജ്വ​ല്ല​റി​യി​ൽ വി​ൽ​പ​ന ന​ട​ത്തി​യെ​ന്നാ​ണ് ചോ​ദ്യം​ചെ​യ്യ​ലി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​ക​ളു​മാ​യി എ​സ്.​ഐ പ്രേ​മ​നും സം​ഘ​വും ഇ​രി​ട്ടി​യി​ലെ​ത്തി​യെ​ങ്കി​ലും വെ​ള്ളി​ക്കി​രീ​ടം വി​ൽ​പ​ന ന​ട​ത്തി​യെ​ന്ന് പ​റ​ഞ്ഞ ജ്വ​ല്ല​റി പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ര​ണ്ട് ദി​വ​സം ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ശേ​ഷം മോ​ഷ്ടാ​ക്ക​ളെ കോ​ട​തി​യി​ൽ തി​രി​കെ ഹാ​ജ​രാ​ക്കി.

ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​യി നൂ​റോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് സ​ന്തോ​ഷ്. മ​റ്റൊ​രു മോ​ഷ​ണ​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​മ്പോ​ൾ പ​രി​ച​യ​പ്പെ​ട്ട രാ​കേ​ഷു​മാ​യി ചേ​ർ​ന്നാ​ണ് പ​ള്ളി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PallikkaraWeapons recoveredtemple robbery
News Summary - Pallikkara Bhagavathi temple robbery: Weapons recovered
Next Story