Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ​ത്ത് കി​ലോ...

പ​ത്ത് കി​ലോ ക​ഞ്ചാ​വു​മാ​യി പാ​ല​ക്കാ​ട് സ്വ​ദേ​ശി പി​ടി​യി​ൽ

text_fields
bookmark_border
പ​ത്ത് കി​ലോ ക​ഞ്ചാ​വു​മാ​യി പാ​ല​ക്കാ​ട് സ്വ​ദേ​ശി പി​ടി​യി​ൽ
cancel
camera_alt

സം​സ്ഥാ​ന എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെൻറ് സ്ക്വാ​ഡും ജി​ല്ല എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്ക്വാ​ഡും സം​യു​ക്ത​മാ​യി വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പിടികൂടിയ ക​ഞ്ചാ​വ്

വ​ളാ​ഞ്ചേ​രി: ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​ഞ്ചാ​വ് വേ​ട്ട. പ​ത്ത് കി​ലോ ക​ഞ്ചാ​വു​മാ​യി പാ​ല​ക്കാ​ട് നെ​ന്മാ​റ സ്വ​ദേ​ശി ഹ​ക്കീ​മി​നെ​യാ​ണ് (48) സം​സ്ഥാ​ന എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെൻറ് സ്ക്വാ​ഡും ജി​ല്ല എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്ക്വാ​ഡും സം​യു​ക്ത​മാ​യ നീ​ക്ക​ത്തി​ലൂ​ടെ പി​ടി​കൂ​ടി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ന്ധ്ര​യി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വ് ചി​ല്ല​റ വി​ൽ​പ​ന​ക്കാ​യി മ​റ്റൊ​രാ​ൾ​ക്ക് കൈ​മാ​റാ​നാ​ണ് ഇ​യാ​ൾ വ​ളാ​ഞ്ചേ​രി​യി​ൽ എ​ത്തി​ച്ച​തെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പി​ടി​യി​ലാ​യ പ്ര​തി​യി​ൽ നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​രെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​വ​രെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊ​റ​ജ​ത​മാ​ക്കി​യ​താ​യും സം​സ്ഥാ​ന എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡ് അ​സി. ക​മീ​ഷ​ണ​ർ അ​നി​കു​മാ​ർ പ​റ​ഞ്ഞു.

പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് വി​പ​ണി​യി​ൽ പ​ത്തു​ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന എ​ൻ​ഫോ​ഴ്സ്മെൻറ് സ്ക്വാ​ഡി​ലെ ഇ​ൻ​സ്പെ​ക്ട​ർ മു​കേ​ഷ് കു​മാ​ർ, പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ർ സു​നി​ൽ, സി​വി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് അ​ലി, സു​ബി​ൻ, ജി​ല്ല എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്ക്വാ​ഡി​ലെ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ജി​കു​മാ​ർ, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ സ​ലീം, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പ്ര​ഭാ​ക​ര​ൻ പ​ള്ള​ത്ത്, എ​ക്സൈ​സ് ഡ്രൈ​വ​ർ നി​സാ​ർ എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestsGanja casePalakkad native
News Summary - Palakkad native arrested with 10 kg ganja
Next Story