Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപത്മ കൊച്ചിയിൽ...

പത്മ കൊച്ചിയിൽ താമസിക്കാനെത്തിയത്​​ ഭർത്താവിനൊപ്പം; ഏപ്രിൽ മുതൽ ഒറ്റക്ക്

text_fields
bookmark_border
padhma
cancel
camera_alt

പ​ത്മ

കൊ​ച്ചി: ഭ​ർ​ത്താ​വ്​ രം​ഗ​നൊ​പ്പം എ​റ​ണാ​കു​ള​ത്ത്​ കൂ​ലി​വേ​ല ചെ​യ്തും ലോ​ട്ട​റി വി​റ്റും താ​മ​സി​ച്ചി​രു​ന്ന പ​ത്മ ഈ ​വ​ർ​ഷം ഏ​പ്രി​ൽ മു​ത​ലാ​ണ്​ ക​ട​വ​ന്ത്ര എ​ളം​കു​ള​ത്തെ ച​ർ​ച്ച്​ റോ​ഡി​ലെ വാ​ട​ക​മു​റി​യി​ൽ ഒ​റ്റ​ക്ക്​ താ​മ​സം തു​ട​ങ്ങി​യ​ത്. നേ​​ര​ത്തേ ഭ​ർ​ത്താ​വി​നൊ​പ്പം കു​റ​ച്ചു​കൂ​ടി വ​ലി​യ മു​റി​യി​ലാ​ണ്​​ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​തെ​ന്ന്​ വീ​ട്ടു​ട​മ റെ​ജി ജോ​സ​ഫ്​ 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു. ഭ​ർ​ത്താ​വി​നൊ​പ്പം നാ​ട്ടി​ൽ പോ​യ ഇ​വ​ർ പി​ന്നീ​ട്​ ത​നി​ച്ചാ​ണ്​ മ​ട​ങ്ങി​യെ​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ്​ ചെ​റി​യ മു​റി​യി​ലേ​ക്ക്​ മാ​റി​യ​ത്. എ​ളം​കു​ള​ത്ത്​ എ​ത്തു​ന്ന​തി​ന്​ മു​മ്പ്​ വൈ​റ്റി​ല പൊ​ന്നു​രു​ന്നി​യി​ലും മ​റ്റും ഇ​വ​ർ താ​മ​സി​ച്ചി​രു​ന്നു. ഇ​വ​രു​ടെ ര​ണ്ട്​ ആ​ൺ​മ​ക്ക​ൾ സ്വ​ദേ​ശ​ത്താ​ണു​ള്ള​ത്.

ത​നി​ക്ക്​ ഒ​രു ത​ര​ത്തി​ലും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​ത്ത സ്​​ത്രീ​യാ​ണ്​ ​പ​ത്മ​യെ​ന്ന്​ വീ​ട്ടു​ട​മ പ​റ​ഞ്ഞു. എ​ല്ലാ മാ​സ​വും ഒ​രു ദി​വ​സം മു​മ്പേ കൃ​ത്യ​മാ​യി തു​ക ത​രും. അ​വി​ടെ താ​മ​സി​ക്കു​ന്ന പ​ല​ർ​ക്കും വാ​ട​ക ന​ൽ​കാ​ൻ ഇ​വ​ർ സ​ഹാ​യി​ക്കാ​റു​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ്​ അ​റി​ഞ്ഞ​ത്. നാ​ട്ടി​ൽ പോ​കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ഫോ​ൺ സ്വി​ച്ച്​ ഓ​ഫ്​ ചെ​യ്​​ത്​ വെ​ക്കു​ക​യാ​ണ്​ പ​തി​വ്. വ​രു​ന്ന​തി​ന്​ തൊ​ട്ടു​ത​ലേ​ന്ന്​ വ​രു​ന്ന വി​വ​രം വി​ളി​ച്ച​റി​യി​ക്കും. ഇ​വ​രെ കാ​ണാ​നി​ല്ലെ​ന്ന്​ പ​ത്മ​യു​ടെ സ​ഹോ​ദ​രി​യാ​ണെ​ന്ന്​ പ​രി​ച​യ​പ്പെ​ടു​ത്തി​യ സ്ത്രീ​യാ​ണ്​ ര​ണ്ടാ​ഴ്ച​ക്ക്​ മു​മ്പ്​ വി​ളി​ച്ച​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​വും അ​വ​ർ വി​ളി​ച്ചി​രു​ന്നു​വെ​ന്ന്​ റെ​ജി ജോ​സ​ഫ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsElanthoor Human Sacrifice Case
News Summary - Padma came to live in Kochi with her husband
Next Story