അവയവങ്ങൾക്ക് ആവശ‍്യക്കാരില്ലാതെ വന്നപ്പോൾ മൃതദേഹം തടാകത്തിൽ ഉപേക്ഷിച്ചു; രണ്ട് കോടി വാഗ്ദാനം ചെയ്ത് 17കാരെനെ കൊലപ്പെടുത്തിയ അവയവ മാഫിയ പിടിയിൽ
text_fieldsഭോപ്പാൽ: മധ‍്യപ്രദേശിലെ ഭോപ്പാലിൽ അവയവ മാഫിയ 17 കാരനെ കൊന്ന് തടാകത്തിൽ തള്ളി. രണ്ട് കോടി രൂപ വാഗ്ദാനം ചെയ്താണ് കൗമാരക്കാരനെ സംഘം വലയിലാക്കിയത്. ഇക്ബാൽ മൈതാന്‍ സ്വദേശിയായ 17കാരനെ ആഗസ്റ്റ് ആറ് മുതൽ കാണ്മാനില്ലായിരുന്നു. പിന്നാലെ 11ആം തിയതിയാണ് ഛോട്ടാ തലാബ് തടാകത്തിൽ നിന്ന് മൃതദേഹം ലഭിച്ചത്. കേസിൽ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അവയവത്തിന് ആവശ‍്യക്കാരില്ലാതെ വന്നപ്പോഴാണ് മൃതദേഹം തടാകത്തിൽ ഉപേക്ഷിച്ചത്. ശരീരത്തിൽ നിന്നും നീക്കം ചെയ്ത അവയവങ്ങൾ വിദേശത്തേക്ക് അയക്കാനായിരുന്നു സംഘത്തിന്‍റെ പദ്ധതി. നിലവിൽ അവയവങ്ങൾ കണ്ടെത്താനായിട്ടില്ല.
അവയവ ദാനത്തിലൂടെ വന്‍ തുക സമ്പാദിക്കാമെന്ന് പറഞ്ഞാണ് സംഘം വലയിലാക്കിയത്. ഇതോടൊപ്പം 100 രൂപ നൽകുകയും ചെയ്തു. പിടിയിലായ പ്രതികളിൽ കൂടുതലും കൗമാരക്കാരാണ്. അതിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരും. പരിസരത്തെ സമാനപ്രായമുള്ള കുട്ടിയെയും വലയിലാക്കാന്‍ ശ്രമിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. വന്‍ തുക വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത കുട്ടികളെ വലയിലാക്കുന്ന സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

