Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഓൺലൈനിൽ മൊബൈൽ ഓർഡർ...

ഓൺലൈനിൽ മൊബൈൽ ഓർഡർ ചെയ്തു; കിട്ടിയത്​ രണ്ട്​ സോപ്പ്

text_fields
bookmark_border
Ordered mobile online; Got two soaps
cancel
camera_alt

മൊ​ബൈ​ല്‍ ഫോ​ണി​ന് പ​ക​ര​മാ​യി ല​ഭി​ച്ച ഫോ​ണി​ന്‍റെ ക​വ​റും സോ​പ്പും

അ​ങ്ക​മാ​ലി: ഓ​ണ്‍ലൈ​ന്‍ ഷോ​പ്പി​ങ് സൈ​റ്റാ​യ ഫ്ലി​പ്​​കാ​ർ​ട്ട്​ വ​ഴി 13,000 രൂ​പ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഓ​ര്‍ഡ​ര്‍ ചെ​യ്ത അ​ങ്ക​മാ​ലി​യി​ലെ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​ന് ല​ഭി​ച്ച​ത് 10 രൂ​പ​യു​ടെ ര​ണ്ട് ബാർസോ​പ്പ്. അ​ങ്ക​മാ​ലി ടെ​ല്‍ക്ക് ക​വ​ല​യി​ലെ ബ​ദ​രി​യ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​ന്‍ കൊ​ല്ലം സ്വ​ദേ​ശി ശി​ഹാ​ബാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 28ന് ​ക്യാ​ഷ് ഓ​ണ്‍ ഡെ​ലി​വ​റി​യാ​യാ​ണ് ശി​ഹാ​ബ് ഫോ​ണ്‍ ഓ​ര്‍ഡ​ര്‍ ചെ​യ്ത​ത്.

പ​റ​ഞ്ഞ തീ​യ​തി​ക്ക് ഫോ​ണ്‍ ഹോ​ട്ട​ലി​ല്‍ എ​ത്തു​ക​യും പ​ണം വാ​ങ്ങി ഡെ​ലി​വ​റി ബോ​യി മ​ട​ങ്ങു​ക​യും ചെ​യ്തു. ഹോ​ട്ട​ലി​ല്‍ വെ​ച്ച്​ തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​കാ​ര്യം അ​റി​യു​ന്ന​ത്. ഓ​പ്പോ ഫോ​ണ്‍ പാ​യ്ക്കി​ന​ക​ത്ത് 'വിം ​ഡി​ഷ് വാ​ഷി​ന്‍റെ ര​ണ്ട് ബാ​റു​ക​ളാ​ണ് ല​ഭി​ച്ച​ത്. ഫോ​ണി​ന് ന​ല്‍കി​യ ക്യാ​ഷ് ബി​ല്ലും പാ​യ്ക്കി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ത​ട്ടി​പ്പു മ​ന​സ്സി​ലാ​യ ഉ​ട​നെ ഷോ​പ്പി​ങ് ഡെ​ലി​വ​റി ബോ​യി​യെ ശി​ഹാ​ബ് വി​ളി​ച്ചു വ​രു​ത്തു​ക​യും പാ​ക്ക് തു​റ​ക്കു​ന്ന​തി​ന്‍റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ കാ​ണി​ച്ചു കൊ​ടു​ത്തു. ഷോ​പ്പി​ങ് സൈ​റ്റി​ന്‍റെ ക​സ്റ്റ​മ​ര്‍ കെ​യ​ര്‍ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ പ​ണം താ​ന്‍ തി​രി​ച്ചു ന​ല്‍കാ​മെ​ന്ന് വാ​ക്ക് കൊ​ടു​ത്ത് ഡെ​ലി​വ​റി ബോ​യി മ​ട​ങ്ങി. ക​സ്റ്റ​മ​ര്‍ കെ​യ​റി​ല്‍ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ ആ​ധാ​ര്‍ കാ​ര്‍ഡ് കോ​പ്പി​യും പാ​യ്ക്കി​ന്‍റെ ചി​ത്ര​വും അ​യ​ച്ചു കൊ​ടു​ക്കാ​നാ​യി​രു​ന്നു മ​റു​പ​ടി.

അ​യ​ച്ചു​കൊ​ടു​ത്തെ​ങ്കി​ലും വീ​ണ്ടും ആ​ധാ​ര്‍ കാ​ര്‍ഡും മ​റ്റ് രേ​ഖ​ക​ളും അ​യ​ച്ചു കൊ​ടു​ക്കാ​ന്‍ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ടേ​യി​രു​ന്നു. പ​ല​ത​വ​ണ അ​യ​ച്ചു​കൊ​ടു​ത്തി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​കാ​തെ വ​ന്ന​പ്പോ​ള്‍ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്ന് ശി​ഹാ​ബി​ന് ബോ​ധ്യ​പ്പെ​ട്ടു. ഡെ​ലി​വ​റി ബോ​യി​യു​ടെ ഫോ​ണ്‍ അ​ന്ന് മു​ത​ല്‍ സ്വി​ച്ച് ഓ​ഫാ​ണ്. ഇ​തോ​ടെ​യാ​ണ്​ അ​ങ്ക​മാ​ലി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online scam
News Summary - Ordered mobile online; Got two soaps
Next Story