Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപീഡനക്കേസ്​ പ്രതിയെ...

പീഡനക്കേസ്​ പ്രതിയെ നാടുകടത്താൻ ഉത്തരവ്

text_fields
bookmark_border
suhail
cancel
camera_alt

സു​ഫൈ​ൽ

കാ​ളി​കാ​വ്: കാ​ളി​കാ​വ്​ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ചെ​ങ്കോ​ട് തൊ​ണ്ടി​യി​ൽ വി. ​സു​ഫൈ​ലി​ന്​ (30) എ​തി​രെ സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്ത​ലി​ന് ഉ​ത്ത​ര​വ്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ സ്‌​പെ​ഷ​ൽ റി​പ്പോ​ർ​ട്ട് പ്ര​കാ​രം തൃ​ശൂ​ർ മേ​ഖ​ല ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ജ​ന​റ​ലാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ പ്ര​ണ​യം ന​ടി​ച്ചും മൊ​ബൈ​ൽ ഫോ​ണും മി​ഠാ​യി​യും പാ​രി​തോ​ഷി​ക​മാ​യി ന​ൽ​കി വ​ശീ​ക​രി​ച്ചും ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് മൂ​ന്നു കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

സു​ഫൈ​ൽ ഒ​രു​വ​ർ​ഷം മ​ല​പ്പു​റം ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്​ വി​ല​ക്കി. ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ ജി​ല്ല ​െപാ​ലീ​സ് മേ​ധാ​വി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണം. പ്ര​തി ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ അ​ടു​ത്തു​ള്ള പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലോ കാ​ളി​കാ​വ് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലോ (04931- 257222, 9497947290) ജി​ല്ല സ്‌​പെ​ഷ​ൽ ബ്രാ​ഞ്ച് ഓ​ഫി​സി​ലോ (04832734993) അ​റി​യി​ക്ക​ണ​മെ​ന്നും ജി​ല്ല​യി​ൽ സ്ഥി​ര​മാ​യി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​രെ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നും അ​വ​ർ​ക്കെ​തി​രെ​യും കാ​പ്പ നി​യ​മം ന​ട​പ്പാ​ക്കാ​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്നും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deportTorture case
News Summary - Order to deport the accused in the torture case
Next Story