Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കായുള്ള ഒാപറേഷൻ പി ഹണ്ടിൽ 18 പേർക്കെതിരെ നടപടി

text_fields
bookmark_border
Operation P Hunt; Home inspection
cancel

ആലുവ: ഓപ്പറേഷൻ പി ഹണ്ടി​െൻറ ഭാഗമായി നടന്ന പരിശോധനയില്‍ റൂറൽ ജില്ലയിൽ 18 പേർക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകി. വീടുകളിലും സ്ഥാപനങ്ങളിലുമായാണ് റെയ്ഡ് നടന്നത്. ഇവരിൽ നിന്ന് 18 മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.

കുട്ടികള്‍ ഉള്‍പ്പെട്ട നഗ്ന വീഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവയ്ക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ പ്രവൃത്തികൾ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷൻ പി ഹണ്ട്. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ സൈബർ ഡോം, സൈബർ സെൽ, സൈബർ സ്റ്റേഷൻ, ബന്ധപ്പെട്ട സ്റ്റേഷനുകൾ എന്നിവർ ചേർന്നാണ് പരിശോധന നടത്തുന്നത്. സൈബർ സെല്ലിന്‍റെ നിരീക്ഷണത്തിലായിരുന്ന സ്ഥലങ്ങളിലാണ് പരിശോധനകള്‍ നടന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകള്‍ നടക്കുമെന്ന് എസ്.പി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - operation p hunt catches 18 persons
Next Story