Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓപറേഷൻ ഡാർക്ക് ഹണ്ട്: ഗുണ്ടയെ ജയിലിലടച്ചു
text_fieldsbookmark_border
ലാലു
ആലുവ: ഓപറേഷൻ ഡാർക്ക് ഹണ്ടിെൻറ ഭാഗമായി റൂറല്‍ ജില്ലയില്‍ കൂടുതല്‍ ഗുണ്ടകള്‍ക്കെതിരെ കാപ്പ നിയമപ്രകാരമുള്ള നടപടികള്‍ ഊർജിതമാക്കിയതായി ജില്ല പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. ഇതിെൻറ ഭാഗമായി, കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടില്‍ ലാലുവിനെ (29) കാപ്പ ചുമത്തി ജയിലിലടച്ചു. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. കുറുപ്പംപടി, പെരുമ്പാവൂര്‍, ഊന്നുകല്‍ പൊലീസ് സ്റ്റേഷന് പരിധികളില്‍ നിരവധി കേസുകളില്‍ പ്രതിയാണ്.
2020 നവംബറില്‍ ലാലുവിനെ ആറുമാസം ജയിലില്‍ അടച്ചിരുന്നു. ഡാർക്ക് ഹണ്ടിെൻറ ഭാഗമായി ഇതുവരെ 35 പേരെ ജയിലില്‍ അടച്ചു. 31 പേരെ നാടുകടത്തി.
Next Story

