Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓപറേഷൻ ആഗ്: 60 പേർ കൂടി അറസ്റ്റിൽ
text_fieldsbookmark_border
ആലുവ: റൂറൽ ജില്ലയിൽ ഓപറേഷൻ ആഗിൽ 60 പേർ കൂടി അറസ്റ്റിൽ. കഴിഞ്ഞ ദിവസം 107 പേർ അറസ്റ്റിലായിരുന്നു.
ഇതോടെ റൂറൽ ജില്ലയിൽ അറസ്റ്റിലായവരുടെ എണ്ണം 167 ആയി. അഞ്ച് സബ് ഡിവിഷനുകളിലെ 34 സ്റ്റേഷനതിർത്തിയിലും പരിശോധന തുടരുകയാണ്. മുൻകാലങ്ങളിൽ കാപ്പ ചുമത്തി ജയിലിലടച്ചവരെയും നാടുകടത്തിയവരെയും പരിശോധിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
വിവിധ കേസുകളിൽ ജാമ്യം ലഭിച്ചവർ, മുൻകാല കുറ്റവാളികൾ എന്നിവർ സംബന്ധിച്ച് പരിശോധന നടത്തി. സാമൂഹികവിരുദ്ധരുടെ പട്ടികയിൽ ഉൾപ്പെട്ടവരുടെ വീടുകളിലും പരിശോധന നടത്തി. ലോഡ്ജുകളിലും ഹോട്ടലുകളിലും ബാറുകളിലും പരിശോധന നടക്കുന്നുണ്ട്.
Next Story

