കട കുത്തിത്തുറന്ന് മോഷണം: മൂന്നുപേർ അറസ്റ്റിൽ
text_fieldsറിംഷീദ്, റിൻഷാദ്, നിർമൽ
പറവൂർ: കണ്ണൻകുളങ്ങര കോൺവെന്റ് റോഡിൽ പറവൂർ മെറ്റൽ ഇൻഡസ്ട്രീസ് എന്ന വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് മോഷണം നടത്തിയ മൂന്നുപേർ അറസ്റ്റിൽ.
തേവക്കൽ കൈലാസ് കോളനിയിൽ തത്തൻപുരം വീട്ടിൽ റിംഷീദ് (19), സഹോദരൻ റിൻഷാദ് (22), ചെറിയ പല്ലംതുരുത്ത് കുന്നത്തൂർ വീട്ടിൽ നിർമൽ (21) എന്നിവരാണ് അറസ്റ്റിലായത്.
ഈമാസം ആറിനാണ് മോഷണം നടന്നത്. കടയുടെ മുകളിലെ നില കുത്തിത്തുറന്ന് അകത്തുകയറി ഇവർ പണവും 45,000 രൂപയോളം വിലവരുന്ന പാത്രങ്ങളും പുരാവസ്തുക്കളും മോഷ്ടിക്കുകയായിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചതിനെത്തുടർന്ന് ഡിവൈ.എസ്.പി എം.കെ. മുരളി, ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐ പ്രശാന്ത് പി. നായർ എന്നിവരുടെ നേതൃത്വത്തിൽ എറണാകുളം സൈബർ പൊലീസിന്റെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തു. മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

