Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഓൺലൈൻ ഷെയർ...

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി തട്ടി; പത്താം പ്രതി അറസ്റ്റിൽ

text_fields
bookmark_border
Syed Safwan
cancel
camera_alt

സ​യ്യി​ദ് സ​ഫ്വാ​ൻ

ഇ​രി​ങ്ങാ​ല​ക്കു​ട (തൃ​ശൂ​ർ): ഓ​ൺ​ലൈ​ൻ ഷെ​യ​ർ ട്രേ​ഡി​ങ്ങി​ന്റെ പേ​രി​ൽ 1,34,50,000 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ​ത്താം പ്ര​തി​യെ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ഴി​ക്കോ​ട് പു​തു​പ്പാ​ടി കൈ​ത​പ്പൊ​യി​ൽ മ​ല​ഞ്ഞ വീ​ട്ടി​ൽ സ​യ്യി​ദ് സ​ഫ്‍വാ​ൻ (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​യെ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ തൃ​ശൂ​ർ റൂ​റ​ൽ സൈ​ബ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു.

ഇ​ക്ക​ണോ​മി​ക്സ് ടൈം​സ് പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഷെ​യ​ർ ട്രേ​ഡി​ങ് പ​ര​സ്യം ക​ണ്ട് ആ​കൃ​ഷ്ട​നാ​യ പ​രാ​തി​ക്കാ​ര​നെ പ്ര​തി​ക​ൾ വാ​ട്സ് ആ​പ് ഗ്രൂ​പ്പി​ൽ അം​ഗ​മാ​ക്കി​യാ​ണ് ത​ട്ടി​പ്പി​ന് തു​ട​ക്ക​മി​ട്ട​ത്. ഷെ​യ​ർ ട്രേ​ഡി​ങ് ന​ട​ത്താ​ൻ വെ​ബ് സൈ​റ്റ് ലി​ങ്കും നി​ർ​ദേ​ശ​ങ്ങ​ളും ഗ്രൂ​പ് അ​ഡ്മി​ന്മാ​ർ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി പ​രാ​തി​ക്കാ​ര​ന് അ​യ​ച്ചു​ന​ൽ​കി. ഇ​ത് വി​ശ്വ​സി​ച്ച പ​രാ​തി​ക്കാ​ര​ൻ 2024 സെ​പ്റ്റം​ബ​ർ 22 മു​ത​ൽ ഒ​ക്ടോ​ബ​ർ 31 വ​രെ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന് പ്ര​തി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം അ​യ​ച്ചു​ന​ൽ​കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, നി​ക്ഷേ​പി​ച്ച തു​ക​യോ ട്രേ​ഡി​ങ്ങി​ൽ നി​ന്നു​ള്ള ലാ​ഭ​വി​ഹി​ത​മോ തി​രി​കെ ന​ൽ​കാ​തെ പ്ര​തി​ക​ൾ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ത​ട്ടി​യെ​ടു​ത്ത 20 ല​ക്ഷം രൂ​പ വ​യ​നാ​ട് വെ​ത്തി​രി സ്വ​ദേ​ശി​യും കേ​സി​ലെ ഏ​ഴാം പ്ര​തി​യു​മാ​യ ഷ​നൂ​ഥി​ന്റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ച് വാ​ങ്ങി ഈ ​തു​ക​യി​ൽ​നി​ന്ന് നാ​ല് ല​ക്ഷം രൂ​പ മ​ല​പ്പു​റ​ത്തെ ജ്വ​ല്ല​റി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് സ്വ​ർ​ണം വാ​ങ്ങാ​ൻ ട്രാ​ൻ​സ്ഫ​ർ ചെ​യ്ത​ത​യാ​യും ബാ​ക്കി തു​ക 18 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ ചെ​യ്ത​ത​യാ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഷ​നൂ​ഥി​നെ 2025 ജൂ​ണ്‍ 26ന്‌ ​അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഇ​യാ​ളെ കോ​ട​തി​യി​ൽ​നി​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്ത​തി​ൽ ബ​ന്ധു സ​യ്യി​ദ് സ​ഫ്‍വാ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ത​ന്റെ അ​ക്കൗ​ണ്ടി​ൽ വ​ന്ന 20 ല​ക്ഷം രൂ​പ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും മ​ല​പ്പു​റ​ത്തെ ജ്വ​ല്ല​റി​യി​ൽ​നി​ന്ന് സ്വ​ർ​ണം വാ​ങ്ങി​യ കാ​ര്യം ത​നി​ക്ക് അ​റി​യി​ല്ലെ​ന്നും മൊ​ഴി ന​ൽ​കി​യി​രു​ന്നു.

ഷ​നൂ​ദി​നെ കു​റ്റ​കൃ​ത്യം ചെ​യ്യു​ന്ന​തി​ന് സ​ഹാ​യി​ച്ച സ​യ്യി​ദ് സ​ഫ്‍വാ​നെ കേ​സി​ൽ പ്ര​തി ചേ​ർ​ത്ത് കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. കേ​സി​ൽ ഇ​തു​വ​രെ 10 പ്ര​തി​ക​ളെ പി​ടി​കൂ​ടി. തൃ​ശൂ​ർ റൂ​റ​ൽ സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ എ. ​അ​ഷ​റ​ഫ്, ജി.​എ​സ്.​ഐ പി.​എ​സ്. സു​ജി​ത്ത് കു​മാ​ർ, ജി.​എ.​എ​സ്.​ഐ എ.​കെ. മ​നോ​ജ്, സി.​പി.​ഒ പ​വി​ത്ര​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsFraud Caseaccused arrestedOnline share trading scam
News Summary - ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി തട്ടി; പത്താം പ്രതി അറസ്റ്റിൽ
Next Story